എ.സി.ജോര്‍ജ്

ഹ്യൂസ്റ്റന്‍: ഗ്രേറ്റര്‍ ഹൂസ്റ്റണിലെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടിയിലുള്ള സിയന്നാമലയാളി നിവാസികള്‍ പുതിയതായി ആരംഭിച്ച മലയാളിഅസോസിയേഷന്‍ ഓഫ് സിയന്നായുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായി.മെയ് 4 വൈകുന്നേരം സെന്റ് ജെയിംസ് പാരിഷ് ഹാളിലേക്ക് അതീവആഹ്ലാദത്തോടെ ആയിരത്തോളം ജനങ്ങള്‍ ഒഴുകിയെത്തി. മിസോറി സിറ്റിമേയര്‍ റോബിന്‍ എലക്കാട്, ജോസ് തോട്ടുങ്കല്‍, ജഡ്ജ് സുരേന്ദ്രന്‍പട്ടേല്‍, എ.സി.ജോര്‍ജ്, സിനിമാതാരം ബാബു ആന്റണി, മറ്റുഅസ്സോസിയേഷന്റെ ഏതാണ്ട് 50 ഓളം അഡ്ഹോക് കമ്മറ്റി അംഗങ്ങളുസ്റ്റേജില്‍ എത്തി നിലവിളക്ക് കൊളുത്തുകയും തുടര്‍ന്ന്അസോസിയേഷന്റെ ലോഗോ മേയര്‍ റോബിന്‍ എലക്കാട് പ്രകാശനകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.

സിയന്നയില്‍ അതിവസിക്കുന്ന മലയാളി കുടുംബാംഗങ്ങളുടെ ഈ പുതിയകൂട്ടായ്മയുടെ ഒരു ആരംഭ ഉത്സവം കൂടിയായിരുന്നു ഇത്. മലയാളിഅസോസിയേഷന്‍ ഓഫ് സിയന്ന എന്നതു MAS എന്ന മൂന്നു ഇംഗ്ലീഷ്അക്ഷരത്തില്‍ അറിയപ്പെടുന്നു. MAS - മാസ് എന്ന ഈ സംഘടനയുടെഉദ്ദേശലക്ഷ്യങ്ങളെ പറ്റി സംഘാടകര്‍ വിശദമായി സംസാരിച്ചു. സിയന്നനിവാസികള്‍ക്ക് പരസ്പരം പരിചയപ്പെടാനും സൗഹാര്‍ദ്ദ ബന്ധങ്ങള്‍ പുതുക്കാനും, സഹായിക്കാനും ഉള്ള ഒരു വേദിയാണ് മാസ് എന്നും,മറ്റ് നിലവിലുള്ള എല്ലാ സംഘടകളുമായി സഹകരിച്ച് തന്നപ്രവര്‍ത്തിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. തല്‍ക്കാലം ഇലക്റ്റഡ്ഭാരവാഹികള്‍ ഇല്ലാതെ വളണ്ടിയര്‍ ആയി വന്ന ഒരു കമ്മിറ്റിയാണ് ഈഅസോസിയേഷനില്‍ മുഖ്യമായി പ്രവര്‍ത്തിച്ചു വരുന്നത്. ഏതായാലുംപ്രവര്‍ത്തനങ്ങള്‍ ജനകീയവും സുതാര്യവും ആയിരിക്കുമെന്ന് പ്രവര്‍ത്തകര്‍

പറഞ്ഞു.

ആഹ്ലാദ തിമിര്‍പ്പില്‍ ജനം വളരെ ആവേശത്തോടെയാണ് ഈ പുതിയസംഘടനയുടെ ഉദ്ഘാടന മഹാമഹത്തില്‍ ആരംഭം മുതല്‍ അവസാനംവരെ പങ്കെടുത്തത്.പബ്ലിക് മീറ്റിംഗ് തുടങ്ങിയ വിവിധ കാര്യപരിപാടികളിലേക്ക് സ്വാഗതംആശംസിച്ചുകൊണ്ട് ലിജീഷ് ലോനപ്പന്‍ പ്രസംഗിച്ചു. പരിപാടികളുടെഅവതാരകരായി ഷെറിന്‍ തോമസ്, ഷിജി മാത്തന്‍, ക്രിസ്റ്റീനാഇടക്കുന്നത്തു, അനിത ജോസഫ് തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു.

ലതീഷ് കൃഷ്ണന്‍, എല്‍സിയ ഐസക്, പുഷ്പ്പ ബ്രിജിട് ബേബി,ജോയ്സ് ജിജു, ക്രിസ്റ്റിന ഷാജു, ഷിജിമോന്‍ ജേക്കബ് തുടങ്ങിയവര്‍യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഡോക്ടര്‍ റെജികൂട്ടുത്തറ നന്ദി രേഖപെടുത്തി പ്രസംഗിച്ചു.

വിവിധ കലാപരിപാടികള്‍ക്ക് ആരംഭം കുറിച്ചത് നൂപുര സ്‌കൂള്‍ ഓഫ്ഡാന്‍സ് അവതരിപ്പിച്ച സമൂഹ സ്വാഗത നൃത്തത്തോടെയാണ്. അതില്‍ശിവനന്ദ ബൈജു, ക്രിസ് മേരി പ്രദീപ്, സാറ സെബാസ്റ്റ്യന്‍,നിരഞ്ജന സരില്‍, ഏതന ഫിലിപ്പ്, ഇസ്സ ജോസഫ്, തുടങ്ങിയവരാണ്പങ്കെടുത്തത്. തുടര്‍ന്ന് ക്രിസ്റ്റീന സ്റ്റീഫന്‍, അഞ്ചു അലക്‌സ്, ഡീനഅലക്‌സ്, ഡയാന സെബാസ്റ്റ്യന്‍, അനു ബാബു തോമസ്, റോസ്മിന്‍റോയ്, സ്റ്റെഫി തോമസ്, സീന വില്‍സണ്‍, പുഷ്പ ബ്രിജിറ്റ് ബേബിഎന്നിവരുടെ സമൂഹ നൃര്‍ത്തം ആയിരുന്നു. മെറില്‍ സക്കറിയയുടെഗാനവും, അഞ്ജലീന ബിജോയ്, അലീന അലക്‌സ്, അലോണ ജോസഫ്,ആഞ്ചല ജോസഫ് എന്നിവരുടെ വൈവിധ്യമേറിയ നൃത്തങ്ങളും, ഐഡന്‍തോമസ്, എബ്രഹാം തോമസ് എന്നിവരുടെ ഉപകരണ സംഗീതങ്ങളുംഅത്യന്തം ഹൃദ്യവും മനോഹരവും ആയിരുന്നു. കലാപരിപാടികളുടെമുഖ്യ ഇനം സര്‍ഗ്ഗം മേലഡീസ് അവതരിപ്പിച്ച ഗാനമേളയായിരുന്നു.

അതില്‍ ജസ്റ്റിന്‍, രേഷ്മ, എന്നിവര്‍ പഴയതും പുതിയതുമായ നിരവധിഹിറ്റ് ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ച് സദസ്യരെ സന്തുഷ്ടരാക്കി. മാജിക്ഷോ ബലൂണ്‍ ട്വിസ്റ്റിങ്, Face Painting, മൂണ്‍ വാക്ക്, തുടങ്ങിയ വിനോദപരിപാടികള്‍ കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു. വിഭവസമൃദ്ധമായഅത്താഴ വിരുന്നോടെ പരിപാടികള്‍ക്ക് പരിസമാപ്തമായി. അങ്ങനെസിയന്നാ മലയാളികള്‍ക്ക് ഈ പുതിയ കുടുംബ സംഘടനയുടെരൂപീകരണം അവരുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി