- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
മാപ്പ് പിക്ക്നിക്കും, ചാരിറ്റി റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പും ഓഗസ്റ്റ് 16 - ന് ശനിയാഴ്ച
ഫിലഡല്‍ഫിയാ: മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയായുടെ (മാപ്പ്) പിക്ക്നിക്കും, ചാരിറ്റി റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പും ഓഗസ്റ്റ് 16 - ന് ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ സെക്കന്റ് സ്ട്രീറ്റ് പൈക്കിലുള്ള റ്റാമനെന്റ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു. (Tamanend Park , 1255 Second Street Pike, Southampton , PA 18966).
കുട്ടികള്‍ക്കും, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ ആസ്വാദ്യമായ രീതിയില്‍ പങ്കെടുക്കാവുന്ന തരത്തില്‍ കായിക വിനോദങ്ങളും, നിരവധി മത്സരങ്ങളും, വിജയികള്‍ക്ക് സമ്മാനങ്ങളും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരേയും ഹരംകൊള്ളിക്കുന്ന അവസാനത്തെ ഇനമായ വാശിയേറിയ വടംവലി മത്സരം പിക്‌നിക്കിന്റെ പ്രധാന ഇനമാണ്.
തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിലും പിറന്ന നാടിനെയും കൂടപ്പിറപ്പുകളുടെയും ആവശ്യങ്ങളറിഞ്ഞു സഹായിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന മാപ്പിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മുഖ്യ വരുമാന സ്രോതസ്സായ ചാരിറ്റി റാഫിള്‍ ടിക്കറ്റ് ഇതുവരെയും വാങ്ങിയിട്ടില്ലാത്തവര്‍ക്ക് പിക്ക്‌നിക്ക് ദിവസം അതിനുള്ള അവസരമുണ്ടായിരിക്കുമെന്ന് ചാരിറ്റി ചെയര്‍മാന്‍ ലിബിന്‍ പുന്നശ്ശേരില്‍ അറിയിച്ചു.
രുചിയേറിയ ബര്‍ഗറും, ബാര്‍ബിക്യൂവും. ഓംലെറ്റും, മറ്റ് വിവിധതരം നാടന്‍ ഭക്ഷണങ്ങളും ശീതള പാനീയങ്ങളും, ഐസ്‌ക്രീമുമൊക്കെയായി തീന്‍മേശയെ വിഭവസമൃദ്ധമാക്കുന്ന മാപ്പിന്റെ ഒത്തുചേരലില്‍ കുടുംബമായി പങ്കുചേരാന്‍, 2025 ലെ പിക്‌നിക്ക് അവിസ്മരണീയമാക്കുവാന്‍ ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ബെന്‍സണ്‍ വര്‍ഗീസ് പണിക്കര്‍, കൊച്ചുമോന്‍ വയലത്ത്, ലിജോ പി ജോര്‍ജ്, എല്‍ദോ വര്‍ഗീസ്, ജോസഫ് കുരുവിള (സാജന്‍), ജെയിംസ് പീറ്റര്‍, ജോണ്‍സന്‍ മാത്യു, ലിബിന്‍ പുന്നശ്ശേരില്‍ എന്നിവര്‍ അറിയിച്ചു. .
വാര്‍ത്ത: റോജീഷ് സാം സാമുവല്‍, (മാപ്പ് പി.ആര്‍.ഓ).