ഡാളസ്: 2025 -ല്‍ നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒഴിവു വരുന്ന മേയര്‍ സ്ഥാനത്തേക്ക് ഗാര്‍ലണ്ടില്‍ മത്സരിക്കുന്ന പി. സി. മാത്യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ലളിതമായ ഉല്‍ഘാടനം സമര്‍പ്പണത്തോടെയുള്ള പ്രാര്‍ത്ഥനയോടെ സീനിയര്‍ പാസ്റ്ററും അഗപ്പേ ഹോം ഹെല്‍ത് പ്രെസിഡന്റും കൂടിയായ പാസ്റ്റര്‍ ഷാജി ജി കെ. ഡാനിയേല്‍ നിര്‍വഹിച്ചു. പി. സി. മാത്യു അഗപ്പേ ചര്‍ച്ചിന്റെ സന്തത സഹചാരിയും സപ്പോര്‍ട്ടറുമാണെന്നും എല്ലാ പിന്തുണയും നല്‍കി വിജയിപ്പിക്കണമെന്നും തെന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. മുനിസിപ്പല്‍ ഇലക്ക്ഷന്‍ രാഷ്ട്രീയത്തിന് അതീതം ആണെന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.

സ്പാനിഷ് ചര്‍ച് പാസ്റ്റര്‍ ഹോസെ, സീനിയര്‍ പാസ്റ്റര്‍ കോശി, യൂത്ത് പാസ്റ്റര്‍ ജെഫ്റി എന്നിവരും പെങ്കടുത്ത യോഗത്തില്‍ പി. സി. മാത്യു താന്‍ ഗാര്‍ലാന്‍ഡിനുവേണ്ടി വിഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചുരുക്കത്തില്‍ പറഞ്ഞു.

പൗരന്മാരുടെ സുരക്ഷാ, സാമ്പത്തിക വളര്‍ച്ച, സിറ്റിയുടെ ജിയോഗ്രഫിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പുനരുദ്ധീകരണം എന്നിവക്ക് പ്രാധാന്ന്യം നല്കുന്നതോടപ്പം വളര്‍ന്നു വരുന്ന ജനസംഖ്യക്ക് ആനുപാതികമായി വേണ്ട സഹായങ്ങള്‍ നല്‍കുക, നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസഷനുകളുടെ കൂട്ടത്തില്‍ പെടുത്തുവാന്‍ കഴിയുന്ന സംഘടനകള്‍ക്കും റിലീജിയസ് സ്ഥാപനങ്ങള്‍ക്കും ആവശ്യടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കുക മുതലായവ തന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു എന്ന് പി. സി. മാത്യു പറഞ്ഞു.

ഗാര്‌ലാണ്ടിലെ മാത്രമല്ല ഡാലസിലെയും അമേരിക്കയിലെ തന്നെ മലയാളികള്‍ക്കു അഭിമാനമായി ആദ്യമായി 2021 ല്‍ താന്‍ സിറ്റി കൗണ്‍സിലില്‍ മത്സരിക്കുവാന്‍ കാട്ടിയ പ്രചോദനത്തിന്റെ പിന്നില്‍ മലയാളികള്‍ തന്നെ ആയിരുന്നു എന്ന് പി. സി. പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷം ഗാര്‍ലണ്ടില്‍ നിരന്തരമായി പ്രവര്‍ത്തിച്ചു വരുന്നതിനാല്‍ താന്‍ വളെരെ ആത്മ വിശ്വസത്തോടെ ആണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദഹം പറഞ്ഞു.

ഡാളസ്, ന്യൂ ടെസ്‌റ്‌മെന്റ് ചര്‍ച്ചില്‍ 2005 മുതല്‍ അംഗമായിട്ടുള്ള പി. സി. മാത്യുവിന് പാസ്റ്റര്‍ കാര്‍ലാന്‍ഡ് റൈറ്റിന്റെയും പ്രാര്‍ത്ഥനയും അനുഗ്രവും ഉണ്ടെന്നു പി. സി. മാത്യു പറഞ്ഞു. ഒപ്പം എല്ലാവരുടെയും പിന്തുണയും പാര്‍ത്ഥനയും അഭ്യര്ഥിക്കുന്നതായും പി. സി. മാത്യു പറഞ്ഞു.