ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹുസ്റ്റന്റെ ആഭിമുഖ്യത്തില്‍ (ICECH) ക്രൈസ്തവ സംഗീത മേഖലയിലെ അനുഗ്രഹീത ഗായകന്‍ കെസ്റ്ററും സുപ്രസിദ്ധ ഗായിക ശ്രേയ ജയദീപും സംഘവും നയിക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ ' ആത്മസംഗീതം' ലൈവ് മ്യൂസിക്കല്‍ നൈറ്റ് ഒക്ടോബര്‍ 12 ന് വൈകിട്ടു 6 മണിക്ക് ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തിഡ്രല്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

ഹുസ്റ്റനിലെ ഇരുപതു ഇടവകകളുടെ സഹകരണത്തില്‍ നടത്തുന്ന ഈ സംഗീത പരിപാടി ആസ്വദിക്കാന്‍ കലാ സ്‌നേഹികളായ എല്ലാവരെയും ക്ഷണിക്കുന്നു.

ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ . ഡോ .ഐസക്ക് .ബി .പ്രകാശ് , വൈസ് പ്രസിഡന്റ് റവ .ഫാ .രാജേഷ് ജോണ്‍, റവ. ഫാ . ജെക്കു സക്കറിയ, റവ. സോനു വറുഗീസ്, സെക്രട്ടറി റെജി ജോര്‍ജ്, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പ്രോഗ്രാം ഓര്‍ഡിനേറ്റര്‍ ശ്രീമതി .സിമി എബ്രഹാം, പിആര്‍ഓ. ജോണ്‍സന്‍ ഉമ്മന്‍, ജോണ്‍സന്‍ വറുഗീസ്, ഷീജ വറുഗീസ് , എബ്രഹാം തോമസ്, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങള്‍ പരിപാടിയുടെ വിജയത്തിന് പ്രവര്‍ത്തിക്കുന്നു.

ഈ സംഗീത പരിപാടി ആസ്വദിക്കാനുള്ള പാസ്സുകള്‍ ഐസിഇസിഎച്ച് . ഭാരവാഹികളില്‍ നിന്നും ലഭ്യമാണ്. പരിപാടിയില്‍ സംബന്ധിക്കുന്നവര്‍ക്കു നിരവധി ഡോര്‍ പ്രൈസുകളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.ഐസക് ബി പ്രകാശ് - 832 997 9788

റജി ജോര്‍ജ് - 713 806 6751

രാജന്‍ അങ്ങാടിയില്‍ - 713 459 4704

സിമ്മി തോമസ് - 713 377 3233