പ്രസിദ്ധ പിന്നണി ഗായകരായ വിജയ് യേശുദാസും സിതാര കൃഷ്ണ കുമാറുംഅണിനിരക്കുന്ന ഗംഭീര സംഗീത സന്ധ്യ 2024 ഒക്ടോബര് 13 ഞായറാഴ്ച 5 മണിമുതല്‍ മിസോറി സിറ്റി യിലെ സെന്റ് ജോസഫ് ഹാളില്‍( 303 , Present street,Missouri city 77489 Texas .) നടക്കുന്നു. ഹ്യൂസ്റ്റനില്‍ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന പ്രമുഖ ശ്രീ നാരായണ പ്രസഥാനമായ ശ്രീ നാരായണ ഗുരുമിഷനും, US Capitalize Solutions ഉം സംയുക്തമായി മെഗാ സംഗീത വിരുന്ന്നടത്തുന്നു . USA യില്‍ ഈവര്‍ഷം നടക്കുന്ന ഏറ്റവും മികച്ച സംഗീതപരിപാടിയായിരിക്കും ഇത്. ലൈവ് ഓര്‍ക്കസ്ട്ര സഹിതം നടത്തുന്ന ഈഷോയുടെ ടിക്കറ്റ് വില്പന അവസാനഘട്ടത്തിലാണ്.

ഹ്യൂസ്റ്റണിലെ ഈസീസണിലെ അവസാന ഷോ ആസ്വദിക്കുന്നതിനും മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്പിന്തുണ നല്‍കുന്നതിനും ഗുരു നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.പരിപാടിയുടെഭാഗമായി ലഘു ഭക്ഷണശാല ഉണ്ടായിരിക്കുന്നതാണ്.ടെക്‌സസിലെ ഹ്യൂസ്റ്റനില്‍ നിരവധി സാമൂഹ്യ സാംസ്‌കാരിക സേവനങ്ങള്‍ചെയ്യുന്ന ഒരു പ്രധാന പ്രസ്ഥാനമാണ് ശ്രീ നാരായണ ഗുരു മിഷന്‍. ജാതി മതഭേദമന്യേ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ടാണ് മിഷന്‍പ്രവര്‍ത്തിക്കുന്നത്, നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ മിഷന്കഴിഞ്ഞിട്ട്ട്, 2013 മുതല്‍ മെഡിക്കല്‍ ക്യാമ്പ് ബ്ലഡ് ഡ്രൈവ് എന്നിവ മുടക്കംകൂടാതെ നടത്തുന്നു. ഭാരത സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന ആഘോഷങ്ങള്‍,യുവജന ക്യാമ്പുകള്‍, പിക്നിക് , ന്യൂ ഇയര്‍ സെലിബ്രേഷന്‌സ്, തുടങ്ങി വളരെസജീവമായി മിഷന്‍ പ്രവൃത്തിക്കുന്നു.കോവിഡ് ദുരിത കാലത്തു നാട്ടിലുള്ളനിരവധി കുടുംബങ്ങളെ സഹായിക്കാന്‍ കഴിഞ്ട്ടുണ്ട്. ഹൂസ്റ്റണിലെനിരവധി കുടുംബള്‍ക്കു അത്യാവശ്യ സഹായങ്ങള്‍ നല്‍കല്‍ കഴിഞ്ഞിട്ടുണ്ട്എന്നത് അഭിമാനപൂര്‍വം അനുസ്മരിക്കുന്നുഎല്ലാ ഞായറാഴ്ചകളിലും പെര്‍ലന്‍ഡിലെ ഗുരുമന്ദിരത്തില്‍ പൂജയുംപ്രാര്‍ത്ഥനയും ഗുരുദേവ കൃതികളുടെ പഠനവും നടക്കുന്നു. ഗുരുദേവന്റെദര്‍ശനം ഉള്‍ക്കൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുന്നതിനും മറ്റുപ്രസ്ഥാനങ്ങളുമായി ഇഴുകിച്ചേര്‍ന്നാണ് മിഷന്‍ പ്രവത്തിക്കുന്നതുഗുരുമിഷന്റെ പ്രാര്‍ത്ഥന മന്ദിരം നിര്‍മാണത്തിനുള്ള ഈ സദുദ്യമത്തില്‍എല്ലാവരുടയും സഹായ സഹകരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ടിക്കറ്റ്കള്‍ക്കും മറ്റു

വിവരങ്ങളും അറിയുന്നതിനായി . ഉണ്ണി മണപ്പുറത്തു (914-563-9841), അനിയന്‍

തയ്യില്‍( 281-707-9494) വിനോദ് വാസുദേവന്‍(832-528-6581), സുബിന്‍

കുമാരന്‍(602-475-5555), ഷൈജി അശോകന്‍ (832-372-4069), രാജീവ് തങ്കപ്പന്‍ ( 754-

230-7003) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

തയാറാക്കിയത്

അഡ്വക്കേറ്റ് അനിയന്‍ തയ്യില്‍

പ്രസിഡന്റ് 281 -707 -9494 .