- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
അമേരിക്കയിലെ അര്‍ക്കാന്‍സയില്‍ 'നന്മ'യുടെ ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി
മാര്‍ട്ടിന്‍ വിലങ്ങോലില്‍
ബെന്റോണ്‍വില്‍: പ്രകൃതിരമണീയമായ അര്‍ക്കാന്‍സയിലെ ബെന്റോണ്‍വില്ലെയില്‍ മലയാളി കൂട്ടായ്മയായ 'നന്മ' (Northwest Arkansas Malayalee Association - NANMA) ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
ലോകപ്രശസ്ത വ്യാപാര ശൃംഖലകളായ വാള്‍മാര്‍ട്ട്, ജെ.ബി. ഹണ്ട്, ടൈസണ്‍ എന്നിവയുടെ ആസ്ഥാനമായ ബെന്റോണ്‍വില്ലെയിലെ ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന ഇരുന്നൂറ്റമ്പതോളം മലയാളി കുടുംബങ്ങള്‍ ഒത്തുചേര്‍ന്നാണ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയത്.
നാടിന്റെ നന്മയും മൂല്യങ്ങളും വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഈ കൂട്ടായ്മ, വിദേശമണ്ണിലും കേരളീയ തനിമ ചോരാതെ നടത്തിയ പരിപാടികള്‍ ശ്രദ്ധേയമായി.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ക്രിസ്മസ് കരോള്‍, സ്‌നേഹവിരുന്ന് എന്നിവ ആഘോഷങ്ങള്‍ക്ക് മിഴിവേകി.
സ്വന്തം നാടിനോടുള്ള സ്‌നേഹവും കരുതലും പങ്കുവെക്കാനും, പരസ്പരം കൈത്താങ്ങാകാനുമുള്ള ഒരു വേദിയായി നന്മയുടെ ഈ ഒത്തുചേരല്‍ മാറി. ബെന്റോണ്‍വില്ലെയിലെ മലയാളികള്‍ക്കിടയിലെ ഐക്യത്തിന്റെ വിളംബരമായിരുന്നു ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍.
ഓണാഘോഷപരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട 2025-26 വര്‍ഷത്തേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇപ്പോള്‍ സംഘടനയെ നയിക്കുന്നത്.
സംഘടനാ നേതൃത്വം: അനൂപ് പ്രസന്ന (പ്രസിഡന്റ്), മീനു രംഗരാജ് (വൈസ് പ്രസിഡന്റ്), നീലേഷ് കൃഷ്ണന്‍ (സെക്രട്ടറി), സപ്ന രാമചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), സഞ്ജിത് രാമകൃഷ്ണന്‍ (ട്രഷറര്‍), വത്സരാജ് ശിവശങ്കരന്‍ (ജോയിന്റ് ട്രഷറര്‍), ലിനീഷ് കുമാര്‍ (പി.ആര്‍.ഒ), ചിദംബരം ശ്രീകുമാരന്‍ (ജോയിന്റ് പി.ആര്‍.ഒ), സുജിത് കുമാര്‍ (യൂത്ത് കോര്‍ഡിനേറ്റര്‍), ബോസ് വര്‍ഗീസ് (സ്‌പോണ്‍സര്‍ഷിപ്പ് ലീഡ്), ദിന്‍ഷാ നായര്‍ (സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ലീഡ്), സബ്‌ന ശൈലജ (സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ലീഡ്), അനീഷ വര്‍മ്മ സുന്ദരന്‍ (സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ലീഡ്), അഞ്ജു ബാബു ലാല്‍ (സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ലീഡ്), പ്രമോദ് രവികുമാര്‍ (സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ലീഡ്).




