- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് പിന്മാറി
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് തന്റെ റീ-ഇലക്ഷന്‍ ശ്രമം ഉപേക്ഷിച്ചതായി ഞായറാഴ്ച പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം. 'മൈ വേ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സോഷ്യല്‍ മീഡിയ വീഡിയോയിലൂടെയാണ് ആഡംസ് പിന്മാറ്റം അറിയിച്ചത്.
ഫെഡറല്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം കുറ്റങ്ങള്‍ പിന്‍വലിച്ചതിന് ശേഷം ഡെമോക്രാറ്റായി തിരഞ്ഞെടുക്കപ്പെട്ട ആഡംസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചിരുന്നത്. സര്‍വേകളില്‍ പിന്നിലായിരുന്ന ആഡംസ്, തന്റെ ഭാവിയെക്കുറിച്ചുള്ള 'മാധ്യമ ഊഹാപോഹങ്ങളും' ഫണ്ടിംഗ് പ്രശ്‌നങ്ങളുമാണ് പിന്മാറ്റത്തിന് കാരണമായി പറഞ്ഞത്.
ഇതോടെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ പദവിയിലേക്കുള്ള മത്സരം ഡെമോക്രാറ്റിക് നോമിനി സോഹ്രാന്‍ മംദാനി, മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരമായി മാറി