ഫ്‌ലോറിഡ:2025 ഫ്‌ലോറിഡയിലെ നവകേരളാ മലയാളി അസോസിയേഷന്‍ന്റെ മുപ്പത്തിയൊന്നാം വര്‍ഷ ഓണാഘോഷം മുപ്പത്തിയൊന്നുതരം വിഭവങ്ങളുമായി കൂപ്പര്‍ സിറ്റി ഹൈസ്‌കൂളില്‍ വച്ച് വിവിധങ്ങളായ കലാപരിപാടികളോടൊപ്പം നടത്തപെട്ടു.

മിസ്‌റര്‍ ബിജോയ് സേവ്യര്‍ നവകേരളയുടെ മുപ്പത്തിയൊന്നാം വര്‍ഷ ഓണാഘോഷ ചടങ്ങിലേക് എല്ലാ വിശിഷ്ടാതിഥികളേയും ഹാര്‍ദവമായി സ്വാഗതം ചെയ്തു . യൂത്ത് പ്രസിഡന്റ് മിസ്സ് ലിയാന സാമ്യൂലിന്റെ,മനോഹരമായ അമേരിക്കന്‍ നാഷണാലാന്തത്തോടുകൂടി കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് പനങ്ങായില്‍ ഏലിയാസ് ആദ്യ ദീപം തെളിയിച്ചു, തുടര്‍ന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും, വൈദികരും ദീപം തെളിയിച്ച് നവകേരളയുടെ മുപ്പത്യൊന്നാം വര്‍ഷത്തിന്റെ ഓണാഘോഷം വര്‍ണാഭമാക്കി. ഓണാഘോഷങ്ങള്‍ക്ക് ചീഫ് ഗസ്റ്റ് ആയി ഫോമാ മുന്‍ പ്രസിഡന്റ് ഡോക്ടര്‍ ജേക്കബ് തോമസ് ( 2022-2024) ന്റെയും, ഫോമാ ട്രഷറര്‍( 2022-24)മിസ്റ്റര്‍ ബിജു തോണിക്കടവിലിടെയും സാന്നിദ്ധ്യം പ്രാധാന്യം അര്‍ഹിച്ചു.

അതോടൊപ്പം ഓര്‍ലന്‍ഡോ മലയാളി അസോസിയേഷന്‍ ( ഒരുമ) പ്രസിഡന്റ് മിസ്റ്റര്‍ ജിബി ജോസഫ്, പാംബീച്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മിസ്റ്റര്‍ മാത്യു തോമസ്, നോവലിസ്റ്റും കലാകാരനുമായ മിസ്റ്റര്‍ പൗലോസ് കുയിലാടന്‍ ( ഫോമാ നാഷണല്‍ കമ്മിറ്റി കള്‍ച്ചറല്‍ ചെയര്‍മാന്‍), മിസ്റ്റര്‍ ബിജോയ് സേവിയര്‍, ഫോമാ നാഷണല്‍ അഡൈ്വസറി കമ്മിറ്റി ജോയിന്റ് സെക്രട്ടറി,മിസ്റ്റര്‍ ഷാന്റി വര്‍ഗീസ് ( ഫോമാ നാഷണല്‍ പൊളിറ്റിക്കല്‍ ഫോറം എക്‌സിക്യൂട്ടീവ്) മിസ്റ്റര്‍ ജോസ് തോമസ് സിപിഎ, മിസ്റ്റര്‍ എബ്രഹാം കളത്തില്‍ (ഫൊക്കാന ഇന്റര്‍നാഷനല്‍ ട്രെഷറര്‍)മിസ്റ്റര്‍ കുര്യന്‍ വര്‍ഗീസ് ഐഒസി ഫ്‌ലോറിഡ ചാപ്റ്റര്‍ സെക്രട്ടറിഎന്നിവരുടെ സാന്നിധ്യവും പ്രശംസനീയമായിരുന്നു. പുതു തലമുറക്ക്, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, നമ്മുടെ സ്‌നേഹത്തിന്റെ വിലയും ഐക്യത്തിന്റെ കരുത്തും, പരസ്പര സഹായത്തില്‍ക്കൂടി ലഭിക്കുന്ന സംതൃപ്തിയും പുതുതലമുറക്ക് പകര്‍ന്നുകൊടുക്കുവാന്‍, തിന്മക്കെതിരെ വിരല്‍ ചൂണ്ടുവാന്‍ മലയാളി സമൂഹം ആര്‍ജ്ജവം കാണിക്കുവാന്‍ ആഹ്വാനം ചതുകൊണ്ട് പ്രസിഡന്റ് മിസ്റ്റര്‍ പനങ്ങയില്‍ ഏലിയാസ് തന്റെ പ്രസിഡന്‍ഷ്യല്‍ അഡ്രസ് അവസാനിപ്പിച്ചു.

ലളിതവും മനോഹരവുമായ ഓണ സന്ദേശം നല്‍കി അതിഥികള്‍ക്ക് സ്‌നേഹത്തിന്റെയും,ഐക്യത്തിന്റെയും മൂല്യം പകര്‍ന്നുകൊടുത്ത്, റവറന്റ് ഡോക്ടര്‍ സന്തോഷ് തോമസഉം, റവറന്റ് ഫാദര്‍ ഫിലിപ്പ് ജി വര്‍ഗീസ് ആശംസയും നല്‍കി, ഓണം നല്ലോണം പ്രകാശിപ്പിച്ചു. ഡോക്ടര്‍ ജഗതി നായര്‍ കോറിയോഗ്രാഫി ചെയ്ത തിരുവാതിര, ഡോക്ടര്‍ കൊറിയോഗ്രാഫി ചെയ്ത ഗ്രൂപ്പ് ഡാന്‍സ്, മിസ്സ് ലിയാന സാമുയല്‍, മെലീസ ജിജു,ജോയാന അഭീഷ് തടങ്ങിയച്ചര്‍ നയിച്ച ഡാന്‍സ്, ഹൃദയ എമേഴ്‌സണ്‍ കോറിയോഗ്രാഫി ചെയ്ത മനോഹരമായ മെഗാ ഡാന്‍സ്, ഇമ്മാനുവല്‍ തോമസ്, രതീഷ്, ലിയാന, തോമസ് ചേലക്കാട്ട്, മിസ്റ്റര്‍ ദീപക് ആചാരി, മിസിസ് ഗൗരി ദീപക്, മിസ്റ്റര്‍ കിഷോര്‍ കുമാര്‍ ഇവരുടെ ഗാനമേളകള്‍,കര്‍ണമനോഹരമായിരുന്നു. മിസ്റ്റര്‍ ബിജോയ് ജോസപ്പ് എല്ലാ വിശിഷ്ടാതിഥികള്‍ക്കും, സ്‌പോണ്‍സേഴ്‌സിനും സ്‌നേഹത്തിന്റെ പൂച്ചെണ്ടുകളോട് നന്ദി അര്‍പ്പിച്ചു

മുപ്പത്തിയൊന്നു തരം വിഭവങ്ങള്‍ വിളമ്പുന്നതിനായി പ്രത്യേക കസ്റ്റം പ്ലേറ്റുകളും സജ്ജമാക്കിയത് ശ്രദ്ധയകാര്‍ഷികപ്പെട്ടു. ഫുഡ് കോര്‍ഡിനേറ്റര്‍ മിസ്റ്റര്‍ ഷാന്റി വര്‍ഗീസ് മികവുറ്റ വിഭവങ്ങള്‍ ഒരുക്കുന്നതിന് നേതൃത്വം നല്‍കി, മിസ്റ്റര്‍ മേലെ ചാക്കോ, മിസ്റ്റര്‍ കുര്യന്‍ വര്‍ഗീസ്, എമേഴ്‌സണ്‍ ചാലിശ്ശേരി, മിസ്റ്റര്‍ ഗോപന്‍ നായര്‍, മിസ്റ്റര്‍ പദ്മനാഭന്‍ കുന്നത്, മിസ്റ്റര്‍ ബിബിന്‍ ജോര്‍ജ് മിസ്റ്റര്‍ സിനോജ് കമ്പിയില്‍, മിസിസ് ജോമിനി ബിജോയ് , മിസിസ് സൂസി ബിജോയ്,മിസിസ് ബിന്ദു എമേഴ്‌സണ്‍, മിസിസ് താരാ പദ്മകുമാര്‍ മിസിസ് മെറിന്‍ ജോര്‍ജ് എന്നിവര്‍ ഒത്തൊരുമയോടെ അതിഥികളെ സ്‌നേഹവിരുന്നിലേക്ക് നയിച്ചു.

മിസിസ് സാറാമ്മ ഏലിയാസ്, റോഷന്‍ സജോ പെല്ലിശ്ശേരി, റാണി കൂട്ടുകെട്ടില്‍ മനോഹരമായ താലപ്പൊലി അരങ്ങേറി. മഹാബലിയായി അവതരിച്ച് മിസ്റ്റര്‍ കുരിയാക്കോസ് പൊടിമറ്റം അതിഥികളെരോമാഞ്ചപുലകമണിയിച്ചു, നവകേരളയുടെ ഉത്സവവേളകള്‍ മനോഹരമായി അലങ്കരിക്കുന്ന പ്രിയപ്പെട്ട കുറിയക്കോസ് ചേട്ടനെ കമ്മറ്റി അംഗങ്ങള്‍ പ്രത്യകം അഭിനന്ദിച്ചു.

കര്‍ണമനോഹരമായ അത്ത പൂക്കളവും ഫോട്ടോ ബൂത്തും അതിഥികള്‍ക്ക് ഹരം പകര്‍ന്നു, മനോഹരമായ ഫോട്ടോ ബൂത്ത് പ്രദര്‍ശിപ്പിച്ച മിസ്റ്റര്‍ ശിവകുമാര്‍, ശ്രീമതി പ്രിയാ നായര്‍ ദമ്പതികളെ പ്രസിഡന്റ് ശ്രീ പനങ്ങയില്‍ ഏലിയാസ് അഭിനന്ദിച്ചു. ചെണ്ടമേളവും, താലപ്പൊലിയും, മഹാബലിയും ഒന്നിച്ചപ്പോള്‍ എഴുന്നള്ളത്ത് ഗംഭീരമായി. ചെണ്ടമേളത്തിനു ചുക്കാന്‍ പിടിച്ച മിസ്റ്റര്‍ മോഹന്‍ നാരായണ്‍, ശ്രുതി ലയ താളം പ്രത്യേകം അഭിനന്ദനം അര്‍ഹിച്ചു. വളരെ മനോഹരമായ അവതരണ ശൈലിയോടെ വിവിധ പരിപാടികള്‍ കോര്‍ത്തിണക്കിയ മാസ്റ്റര്‍ ഓഫ് സെറിമോണീസ് മിസസ് കാവ്യാ ബെന്‍സന്‍, മിസ്സ് സില്‍വിയാ ബെന്യാം വളരെയധികം പ്രശംസ പിടിച്ചുപറ്റി.

പ്രോഗ്രാം കോഓര്‍ഡിനറ്റ് ചെയ്ത്, സ്റ്റേജ് കണ്‍ട്രോള്‍ മനോഹരമായി കൈകാര്യം ചെയ്ത മിസ്റ്റര്‍ സജോ പെല്ലിശ്ശേരിയേ പ്രസിഡന്റ് പ്രത്യേക അംഗീകാരം അറിയിച്ചു. നവകേരളിയുടെ സ്‌പോണ്‍സേഴ്‌സിനെയും, അഭ്യുദയ കംഷികളെയും സ്ലൈഡ് ഷോയില്‍ മനോഹരമായി പ്രദര്‍ശിപ്പിച്ച മിസ്റ്റര്‍ ബിജോയ് ജോസഫ്, മിസ്റ്റര്‍ പദ്മനാഭന്‍ കുന്നത്ത് എന്നിവര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മികവു തെളിയിച്ചു. വളരെ മനോഹരമായ അവതരണ ശൈലികളോടെ പരിപാടികള്‍ കോര്‍ത്തിണക്കിയ മാസ്റ്റര്‍ ഓഫ് സെറിമോണീസ് മിസിസ് കാവ്യാ ബെന്‍സണ്‍, മിസ്സ് സില്‍വിയാ ബെന്യാം വളരെ പ്രശംസ പിടിച്ചുപറ്റി. . മിസ്സ് ലിയാന സാമുവേലിന്റെ ഇന്ത്യന്‍ നാഷണാളാന്തത്തോടുകൂടി നവകേരളാ മലയാളിഅസോസിയേഷന്റെ മുപത്തിയൊന്നാം വര്‍ഷ ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു