എ.സി.ജോര്‍ജ്

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സീനിയേഴ്‌സ്സന്നദ്ധ സംഘടനയുടെ ഇക്കൊല്ലത്തെ ഓണം കേരളത്തനിമയില്‍ ആഹ്ലാദകരവും ഉജ്ജ്വലവുമായി. സെപ്റ്റംബര്‍ 14നു ഉച്ചയ്ക്ക് അപ്നാ ബസാര്‍ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഓണം ആഘോഷിച്ചത്. ഹൂസ്റ്റണിലെ രാഷ്ട്രീയസാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വളരെ കാലമായി പ്രവര്‍ത്തിക്കുന്ന പൊന്നു പിള്ളയുടെ നേതൃത്വത്തില്‍ 25 വര്‍ഷം മുന്‍പ് ആരംഭിച്ച ഒരുപൊതു മലയാളി സീനിയേഴ്‌സ് പ്രസ്ഥാനമാണ്, മലയാളി സീനിയേഴ്‌സ് സംഘടന.മലയാളി സീനിയേഴ്‌സ് സംഘടന സ്ഥാപിതമായതിന്റെ ഒരു രജത ജൂബിലിവര്‍ഷവും രജത ജൂബിലി ഓണമഹോത്സവവും ആയിരുന്നു ഇപ്രാവശ്യംആഘോഷിച്ചത്.

നാരായണന്‍ നായരുടെ ഈശ്വര പ്രാര്‍ത്ഥന ഗാനത്തിനു ശേഷം പൊന്നുപിള്ള, ടോം എബ്രഹാം, എ.സി.ജോര്‍ജ്,സ്.കെ.ചെറിയാന്‍, തോമസ് ചെറുകര, ഡോക്ടര്‍ മാത്യു വൈരമണ്‍,വി.എന്‍.രാജു, ജി. കെ.പിള്ള, അച്ഛന്‍ കുഞ്ഞ് എന്നിവര്‍ നിലവിളക്ക്കൊളുത്തി. പൊന്നുപിള്ള അധ്യക്ഷ പ്രസംഗത്തില്‍ കേരളാസീനിയേഴ്‌സിന്റെ ഹ്രസ്വമായ ഒരു ചരിത്രം, അതുപോലെ സമൂഹത്തിന് നല്‍കിയനിസ്വാര്‍ത്ഥമായ സേവനങ്ങളെ പറ്റിയൊക്കെ പരാമര്‍ശിച്ച് സംസാരിച്ചു.എസി ജോര്‍ജ് ഓണ സന്ദേശം നല്‍കി. നാട്ടില്‍ ആണെങ്കിലും മറുനാട്ടില്‍ആണെങ്കിലും മലയാളിയുടെ ഏറ്റവും വലിയ ആഘോഷങ്ങളുടെ ഒരുക്ലൈമാക്‌സ് ആണ് ഓണം. ജാതിമത വര്‍ഗ്ഗ ഭേദമന്യേ മലയാള ഒരുമയുടെ,തനിമയുടെ, മലയാളികളെ ഒരേ ചരടില്‍ കോര്‍ത്തിനക്കുന്ന, ആഘോഷവും,അനുസ്മരണയും ആണ് ഓണം. മലയാളിയുടെ മധുരിക്കുന്ന ഓര്‍മ്മകളെതാലോലിക്കുന്ന, മാവേലി തമ്പുരാന്റെ, കള്ളവും ചതിയും വഞ്ചനയും ഇല്ലാത്തഒരു നല്ല കാലത്തെ അനുസ്മരിക്കുന്ന നെഞ്ചോട് ചേര്‍ക്കുന്ന, അതുപോലെസത്യവും നീതിയും എന്നും നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നമനുഷ്യമനസ്സുകളുടെ ഒരു തീവ്രമായ ആഗ്രഹം കൂടി ഈ ആഘോഷങ്ങളിലൂടെനമ്മള്‍ പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

നാട്ടിലെയും വിദേശത്തേയും, ഓണാഘോഷങ്ങളെ പറ്റി, ഓണത്തെപ്പറ്റിനിലവിലുള്ള വിവിധ ഐതിഹ്യങ്ങളെ പറ്റിയൊക്കെ പരാമര്‍ശിച്ചുകൊണ്ട്ഇവിടത്തെ മലയാളി സമൂഹത്തിലെ പ്രഗല്‍ഭരായ ടോം എബ്രഹാം, എസ് കെചെറിയാന്‍, തോമസ് ചെറുകര, ഡോക്ടര്‍ മാത്യു വൈരമണ്‍, വി.എന്‍. രാജു,ജി.കെ. പിള്ള, അച്ഛന്‍ കുഞ്ഞ്, ഗോപിനാഥപ്പണിക്കര്‍, ജോര്‍ജ് കാക്കനാട്ട്,ഫാന്‍സിമോള്‍ പള്ളാത്ത് മഠം, വാവച്ചന്‍ മത്തായി, അറ്റോര്‍ണി ജീവാ,തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ഏവരും തങ്ങളുടെ പ്രസംഗത്തില്‍ പൊന്നുപിള്ളയുടെ നിസ്വാര്‍ത്ഥ സേവനങ്ങളെപ്പറ്റി പ്രകീര്‍ത്തിക്കാന്‍മറന്നില്ല.

ഫ്യൂസ്റ്റനിലെ കേരള സീനിയേഴ്‌സ് പ്രസ്ഥാനത്തിന്റെ മുഖമുദ്രയായ സ്‌നേഹംസമത്വം സാഹോദര്യം എന്ന ചിന്തയോടെ ഇക്കാലമത്രയും പൊന്നുപിള്ള

യോടൊപ്പം പ്രവര്‍ത്തിച്ച മറിയാമ്മ ഉമ്മന്‍, രാജമ്മ ജോണ്‍സി, ഏലിക്കുട്ടികുര്യാക്കോസ്, ലീലാമ്മ ജോണ്‍, മാര്‍ത്ത ചാക്കോ, മേരിക്കുട്ടി എബ്രഹാം,ഏലിയാമ്മ, ജോസഫ്, ഓമന സ്റ്റാന്‍ലി, ത്രേസിയാമ്മ ജോര്‍ജ്, എന്നിവര്‍ക്ക്അംഗീകാര സൂചകമായി യോഗം ഓരോ സാരി നല്‍കി ആദരിച്ചു. അതുപോലെമലയാളി സീനിയേഴ്‌സ് പ്രസ്ഥാനത്തില്‍ നിന്ന് വിവിധ വര്‍ഷങ്ങളിലായിചരമമടഞ്ഞവരെ പ്രത്യേകം അനുസ്മരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ആന്‍ഡ്രൂ ജേക്കബ് പുതിയതും പഴയതുമായ വിവിധ ഗാനങ്ങള്‍ പാടി.കലാകാരന്‍ ബേബി, വിവിധ നാടക ഗാനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ഫ്‌ലൂട്ട്വായിച്ചു. എം.ജോര്‍ജുകുട്ടി വടക്കണഴികത്തു മനോഹരമായ മംഗള കവിതഅവതരിപ്പിച്ചു. വഞ്ചിപ്പാട്ടുകള്‍ക്കും, മറ്റു സമൂഹ ഗാനങ്ങള്‍ക്കും ആന്‍ഡ്രൂജേക്കപ്പും, ഫാന്‍സിമോള്‍ പള്ളാത്ത്മഠവും നേതൃത്വം നല്‍കി.ജീവിതത്തിലെ ഏറിയ കാലം പുറം നാടുകളില്‍ കഴിഞ്ഞ കേരളസീനിയേഴ്‌സിന്റെ ചെറുപ്പകാല അനുഭവങ്ങള്‍ ചിലര്‍ വര്‍ണ്ണിക്കുകയുണ്ടായി.എന്താഘോഷം ഉണ്ടായാലും അതെല്ലാം മൂല്യാധിഷ്ഠിതമായിരിക്കണം എന്നുംമാനവികതയും സേവനവും ആയിരിക്കണം ആഘോഷങ്ങളുടെയുംജീവിതത്തിന്റെയും അടിസ്ഥാന തത്വങ്ങളും മുഖമുദ്ര എന്നും ആഘോഷങ്ങളില്‍പങ്കെടുക്കാന്‍ എത്തിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി.വിഭവസമൃദ്ധമായ കേരളീയ ഓണസദ്യ ഏവരും ആസ്വദിച്ചു. ഓണസദ്യകഴിഞ്ഞപ്പോള്‍ സദ്യ ഉണ്ട ഇലയില്‍ ഒന്നും അവശേഷിപ്പിക്കാതെ, ഇല ക്ലീന്‍ആക്കി വെച്ച അമ്മിണി സാബുവിന് സ്.കെ.ചെറിയാന്‍ പാരിതോഷികംനല്‍കി ആദരിച്ചു. അച്ചന്‍ കുഞ്ഞിന്റെ നന്ദി പ്രസംഗത്തോടെഓണാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.