ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷന്‍ (പെന്‍സില്‍വാനിയ അസോസിയേഷന്‍ ഓഫ് മലയാളി പ്രോസ്പിരിറ്റി ആന്‍ഡ് അഡ്വാന്‍സ്മെ9റ്റ്) പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പമ്പ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് റെവ. ഫിലിപ്‌സ് മോടയില്‍ അധ്യക്ഷത വഹിച്ച പൊതു സമ്മളനത്തില്‍ ജോണ്‍ പണിക്കര്‍ വാര്‍ഷീക റിപ്പോര്‍ട്ടും സുമോദ് നെല്ലിക്കാല വാര്‍ഷീക കണക്കും അവതരിപ്പിച്ചു.

തുടര്‍ന്നു ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ സുധ കര്‍ത്തായുടെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജോണ്‍ പണിക്കര്‍ (പ്രെസിഡന്റ്റ്), ജോര്‍ജ് ഓലിക്കല്‍ (ജനറല്‍ സെക്രട്ടറി), സുമോദ് തോമസ് നെല്ലിക്കാല (ട്രഷറര്‍), അലക്‌സ് തോമസ് (വൈസ് പ്രെസിഡന്റ്റ്), തോമസ് പോള്‍ (അസ്സോസിയേറ്റ് സെക്രട്ടറി), രാജന്‍ സാമുവേല്‍ (അസ്സോസിയേറ്റ് ട്രെഷറര്‍), ഫിലിപ്പോസ് ചെറിയാന്‍ (അക്കൗണ്ടന്റ്റ്), ജോര്‍ജ് പണിക്കര്‍ (ഓഡിറ്റര്‍) എന്നിക്കരെ കൂടാതെ ചെയര്‍ പേഴ്‌സണ്‍സ് ആയി സുരേഷ് നായര്‍ (ആര്‍ട്‌സ്), സുധ കര്‍ത്താ (സിവിക് ആന്‍ഡ് ലീഗല്‍), റെവ. ഫിലിപ്‌സ് മോടയില്‍ (എഡിറ്റോറിയല്‍ ബോര്‍ഡ്), ജേക്കബ് കോര (ഫെസിലിറ്റി), മോഡി ജേക്കബ് (ഐ റ്റി കോര്‍ഡിനേറ്റര്‍), എബി മാത്യു (ലൈബ്രററി), ഈപ്പന്‍ ഡാനിയേല്‍ (ലിറ്റററി ആക്ടിവിറ്റീസ്), രാജു പി ജോണ്‍ (മെമ്പര്‍ഷിപ്), മോണ്‍സണ്‍ വര്‍ഗീസ് (ഫണ്ട് റൈസിംഗ്), ജോയ് തട്ടാരംകുന്നേല്‍ (ഇന്‍ഡോര്‍ ഗെയിംസ്), ടിനു ജോണ്‍സന്‍ (യൂത്ത് ആക്ടിവിറ്റീസ്), വത്സ തട്ടാര്‍കുന്നേല്‍ (വിഷ്വല്‍ മീഡിയ), സെലിന്‍ ജോര്‍ജ് (വുമണ്‍സ് ഫോറം കോര്‍ഡിനേറ്റര്‍), അലക്‌സ് തോമസ് (ബില്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്നിവരെ തിരഞ്ഞെടുത്തു.


പ്രെസിഡെന്റായി തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ പണിക്കര്‍ ഫിലാഡല്‍ഫിയയിലെ സാമൂഹ്യ സാംസ്‌കാരിക സമുദയിക മേഖലകളിലെ നിറ സാന്നിധ്യമാണ്. ഇന്ത്യന്‍ റെയില്‍വേ കൂടാതെ അമേരിക്കന്‍ ആരോഗ്യ രംഗത്തും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സെക്രട്ടറി ജോര്‍ജ് ഓലിക്കല്‍ ട്രെഷറര്‍ സുമോദ് നെല്ലിക്കാല എന്നിവരും നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളില്‍ നേതൃത്വം ഏറ്റെടുത്തു പ്രെവര്‍ത്തന പരിചയമുള്ളവരാണ്.

തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനാരോഹണ ചടങ്ങും, ഒഴിവുള്ള സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും. ജനുവരി 4 നു നടത്തപ്പെടുന്ന ക്രിസ്തമസ് ന്യൂ ഇയര്‍ പ്രോഗ്രാമില്‍ വച്ച് നടത്തപ്പെടുമെന്നു സംയുക്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു