ഡാളാസ്:അമേരിക്കയിലെ നോര്‍ത്ത് ടെക്‌സസ് ഡാളാസ് കോപ്പല്‍ പോസ്റ്റ്ല്‍ സര്‍വീസ് മലയാളി ജീവനക്കാരുടെ പ്രഥമ പിക്‌നിക് അവിസ്മരണീയ അനുഭവമായി .ഒക്ടോബര്‍ മാസം 14 തിങ്കളാഴ്ച 10 മണിക്ക് കോപ്പല്‍ ആന്‍ഡ്രൂ ബ്രൗണ്‍ പാര്‍ക്കില്‍ നടന്ന പിക്‌നിക് കോപ്പല്‍ സിറ്റി കൌണ്‍സില്‍ മെമ്പര്‍ ശ്രീ ബിജു മാത്യൂ ഉല്‍ഘാടനം നിര്‍വഹിച്ചു. ഉല്‍ഘാടന പ്രസംഗത്തില്‍ ബിജു മാത്യൂ മലയാളികളുടെ ഈ കൂട്ടായ്മയെ അനുമോദിക്കുകയും കുട്ടായ്മയുടേ വിവിധ പ്രവര്‍ത്തനങ്ങെളെ പ്രശംസിക്കുകയും ചെയ്തു.

ഗ്രഹാതുരുത്തം ഉണര്‍ത്തുന്ന മലയാളികളുടെ ഇഷ്ട വിഭവങ്ങള്‍ ആയ കപ്പപ്‌ഴുക്ക്, കട്ടന്‍കാപ്പി, കൊഴുക്കട്ട, പരിപ്പുവട, സംഭാരം, അതോടൊപ്പം ബര്‍ഗര്‍, BBQ ചിക്കന്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ആസ്വാദപ്രദമായിരുന്നു. ബല്യകാല സ്മരണകള്‍ ഉണര്‍ത്തുന്ന വിവിധഇനം കലാ കായിക വിനോദങ്ങള്‍ സംഗീത സാന്ദ്രമായ അന്തരിഷത്തില്‍ നടത്തപെടുകയുണ്ടായി. ഈ വിനോദ പരിപാടികള്‍ക് അബി തോമസ് , ജോയ് വര്‍ക്കി , സുനില്‍ സോഫിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആവേശകരമായ വടംവലിക്കു ശേഷം സ്വാദഷ്ഠമായ അടപ്രഥമന്‍ ആസ്വദിച്ചു 4 മണിയോടെ പിക്‌നിക് അവസാനിച്ചു. കോവിഡ് കാലയളവില്‍ രൂപകൊണ്ട കോപ്പല്‍ പോസ്റ്റര്‍ ജീവനക്കാരുടെ ഒരു കുട്ടയ്മയാണ് ഇ പിക്‌നിക് സംഘടിപ്പിച്ചത്. ഒരേ സ്ഥാപനത്തില്‍ ജോലിചയ്യുന്നവരും വിരമിച്ചവരും ആയ 150 ഓളം മലയാളികള്‍ ഈ കൂട്ടായ്മയില്‍ ഉണ്ട്. പോസ്റ്റല്‍ ജീവനക്കാരുടെ ഈ കൂട്ടായ്മക്കു റോയ് ജോണ്‍ , തോമസ് തൈമുറിയില്‍ എന്നിവരാണ് നേതൃത്വം നല്‍കിയതു.