പി ഡാളസ് :ഡാളസ്സില്‍ ജനുവരി 26 നു ഐ പി സി എന്‍ ടി സ്ഥാപക പ്രസിഡന്റ് എബ്രഹാം തെക്കേമുറി ഹാളില്‍ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് 2024 പ്രവര്‍ത്തന സമാപന സമ്മേളനത്തിലാണ് അമേരിക്കയിലെ മികച്ച മധ്യമ പ്രവര്‍ത്തകന്‍, മികച്ച മലയാളി സംഘടനാ പ്രവര്‍ത്തകന്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനം കാഴ്ചവച്ചവരെ ആദരിക്കുന്ന ചടങ്ങു സംഘടിപ്പിക്കുന്നത് .ചടങ്ങില്‍ സാന്‍ അന്റോണിയ , ഫ്‌ലോറിഡ , ഫിലാഡല്‍ഫിയ പ്രസ് ക്ലബ് പ്രതിനിധികള്‍ പങ്കെടുക്കും .

ഡിസംബര്‍ 1 ഞായറാഴ്ച വൈകീട്ട് ചേര്‍ന്ന ഐ പി സി എന്‍ ടി എക്‌സിക്യൂറ്റീവ് യോഗത്തില്‍ പ്രസിഡന്റ് സണ്ണിമാളിയേക്കല്‍ അധ്യക്ഷത വഹിച്ചു,

മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടിയ സ്വന്തം കാര്യവുമായി വീട്ടില്‍ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവര്‍ത്തന നിരതരായി ഒട്ടേറെ പേരുണ്ട്. സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് കൈയയച്ച് സഹായിക്കാന്‍ മലയാളികള്‍ അതിനൊക്കെ നേതൃത്വം നല്‍കിയവരെ ആദരിക്കുന്നത് നമ്മുടെ കടമ തന്നെയാണ് കൂടുതല്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്ളതിനാല്‍ തങ്ങളുടെ നേട്ടങ്ങള്‍ പങ്കു വയ്ക്കാന്‍ മലയാളികള്‍ മടി കാണിച്ചില്ല എന്നതും മലയാളി സമൂഹത്തിന് അഭിമാനം പകരുന്നതായി പ്രസിഡന്റ് സണ്ണിമാളിയേക്കല്‍ പറഞ്ഞു.

സംഘടനാ ഭാരവാഹികള്‍ക്കും വ്യക്തികള്‍ക്കും മികച്ച വ്യക്തികളെ നോമിനേറ്റ് ചെയ്യാം. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി അംഗീകാരം അര്‍ഹിക്കുന്നവരെ തെരഞ്ഞെടുക്കും നിര്‍ദ്ദേശങ്ങള്‍ ഇമെയില്‍ വഴി നിര്‍ദ്ദേശങ്ങള്‍ അയക്കാം. നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിക്കുന്നു. ഡിസംബര്‍ 31 നു മുന്‍പായി അറിയിക്കുന്ന മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് , ജനറല്‍ സെക്രട്ടറി ബിജിലി ജോര്‍ജ് , ട്രഷറര്‍ ബെന്നി ജോണ്‍ -- എന്നിവര്‍ ചൂണ്ടിക്കാട്ടി.

നിര്‍ദേശങ്ങള്‍ അയക്കാനുള്ള ഈമെയില്‍: asianettv@gmail.com. അല്ലെങ്കില്‍ ഐ പി സി എന്‍ ടി സംഘടനാ ഭാരവാഹികളായ സാം മാത്യു , ലാലി ജോസഫ് ,പ്രസാദ് തിയോടിക്കല്‍ , തോമസ് ചിറമേല്‍ , അനശ്വര്‍ മാംമ്പിള്ളി ,സിജു ജോര്‍ജ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്