- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
റാന്നി അസോസിയേഷന് ഹൂസ്റ്റണില്‍ കേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു
ഹൂസ്റ്റണ്‍: ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ [H. R.A] കേരളപ്പിറവിആഘോഷവും കുടുംബ സംഗമവും നവംബര്‍ രണ്ടാം തീയതി ഞായറാഴ്ച്ച വൈകുന്നേരം നാല് മണി മുതല്‍ കേരള ഹൗസില്‍[ മാഗ് ] ഹാളില്‍ കേരളത്തനിമയോതുന്ന വിവിധ കലാപരിപാടികളൊടെ നടത്തുവാന്‍ തീരുമാനിച്ചു.
HRA പ്രസിഡന്റ് ബിജു സഖറിയാ അധ്യക്ഷത വഹിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ജനറല്‍ സെകട്ടറി വിനോദ് ചെറിയാന്‍ സ്വാഗതം പറഞ്ഞു.ഉപ രക്ഷാധികാരി ജിമോന്‍ റാന്നി, വൈസ് പ്രസിഡന്റുമാരായ ജിന്‍സ് മാത്യു കിഴക്കേതില്‍,മാത്യുസ് ചാണ്ടപ്പിള്ള ജോയിന്റ്റ് ട്രഷറര്‍ സ്റ്റീഫന്‍ ഏബ്രഹാം,സജി ഇലഞ്ഞിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.ട്രഷറര്‍ ബിനു സഖറിയാ നന്ദി രേഖപ്പെടുത്തി
Next Story