- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് മലയാളി എംപ്ലോയീസ് & റിട്ടയറീസ് കുടുംബ സംഗമം
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെയും അവിടെ നിന്ന് റിട്ടയര്‍ ചെയ്തു പോയവരുടെയും കുടുംബസംഗമം ഫ്‌ലോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസണ്‍ അവന്യുവിലെ ടൈസണ്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് 2024 ഒക്ടോബര്‍ 12 ശനിയാഴ്ച വൈകീട്ട് 5 മണി മുതല്‍ നടന്നു. അനില്‍ ചെറിയാന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് അരുണ്‍ അച്ചന്‍കുഞ്ഞിന്റെ സ്വാഗത പ്രസംഗത്തില്‍, തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ സംഗമത്തിനുശേഷം നമ്മെ വിട്ടുപോയ എല്ലാവരേയും ഓര്‍മ്മിക്കുകയും, അവരുടെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തുകൊണ്ട് ട്രഷറര്‍ ജേക്കബ് എം ചാക്കോ സംസാരിച്ചു.
ഈ വര്‍ഷം സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത പറക്കാട്ട് കുര്യാക്കോസ്, ജയപ്രകാശ് നായര്‍, ബാബു നരിക്കുളം, ജോര്‍ജ് ജോണ്‍സണ്‍, ജോസുകുട്ടി എന്നിവര്‍ക്ക് പ്രശംസാഫലകം നല്‍കി ആദരിച്ചു. മത്തായി മാത്യൂസ്, വര്‍ഗീസ് ഒലഹന്നാന്‍, അനില്‍ ചെറിയാന്‍, റിനോജ് കോരുത്, ഷിബു പാപ്പച്ചന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
ബാബു നരിക്കുളം, പ്രിന്‍സ് പോള്‍, എസ്തര്‍ പ്രിന്‍സ് എന്നിവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍, അനന്തു വയലിനില്‍ വിവിധ ഗാനങ്ങള്‍ മീട്ടിയത് ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ലിസ് ലെയില അവതരിപ്പിച്ച പാശ്ചാത്യ നൃത്തം പരിപാടികള്‍ക്ക് മോഡി പകര്‍ന്നു. സ്റ്റാന്‍ലി പാപ്പച്ചന്‍, ജയപ്രകാശ് നായര്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു. ട്രഷറര്‍ ജേക്കബ് ചാക്കോ വരവു ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും സാമ്പത്തികമായി സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു.
തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അനില്‍ ചെറിയാന്‍, സെക്രട്ടറി പ്രിന്‍സ് പോള്‍, പബ്ലിക് റിലേഷന്‍സ് ജോര്‍ജി പോത്തന്‍, ട്രഷറര്‍ ബാബുരാജ് പണിക്കര്‍ എന്നിവരേയും, നോര്‍ത്തില്‍ നിന്നും പ്രതിനിധികളായി സഞ്ജീവ് ജോര്‍ജ്, ബിജു മേനാച്ചേരി, ജോര്‍ജ് അലക്‌സാണ്ടര്‍, വിശാല്‍ പീറ്റര്‍, ബാബു നരികുളം എന്നിവരെയും, സൗത്തില്‍ നിന്ന് രാജു വര്‍ഗീസ്, അരുണ്‍ അച്ചന്‍കുഞ്ഞ്, സ്റ്റാന്‍ലി പാപ്പച്ചന്‍, വിജി എബ്രഹാം, റിനോജ് കോരുത്, ടോണി ചാക്കോ എന്നിവരെയും, റിട്ടയറീസില്‍ നിന്ന് പി.എസ്. വര്‍ഗീസ്, രാജു എബ്രഹാം, പുന്നൂസ് എബ്രഹാം, ജയിംസ് എബ്രഹാം, വര്‍ഗീസ് ഒലഹന്നാന്‍, ജയപ്രകാശ് നായര്‍, സൈമണ്‍ ഫിലിപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.
സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാഫിള്‍ നറുക്കെടുപ്പില്‍ ജോയ് ആക്കനേത്ത്, അരുണ്‍ അച്ചന്‍കുഞ്ഞ്, ടോമി ചാക്കോ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.
എംസിയായി ജയപ്രകാശ് നായര്‍ പ്രവര്‍ത്തിച്ചു. പ്രിന്‍സ് പോളിന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങുകള്‍ക്ക് സമാപ്തിയായി.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്