ഹൂസ്റ്റണ്‍ :ബാഹ്യ നേത്രങ്ങളിലൂടെയുള്ള കാഴ്ചയേക്കാള്‍ വിശ്വാസത്തിന്റെ ഉള്‍കാഴ്ചയാണ് ഇന്ന് വിശ്വാസ സമൂഹത്തിനു അനിവാര്യമായിരിക്കുന്നതെന്നു മുന്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച വികാരി റവ ജോര്‍ജ് ജോസ് ഉധബോധിപിച്ചു.വഴിയരികില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ബര്‍ത്തിമായി എന്ന അന്ധനായ മനുഷ്യനു ആ വഴി കടന്നുവന്ന ക്രിസ്തുവിനെ ബാഹ്യ നേത്രങ്ങളിലൂടെയല്ല കേള്‍വി ശക്തി കൊണ്ടാണ് തിരിച്ചറിയാന്‍ കഴിഞ്ഞത് . കരുണ ലഭ്യമാകുന്ന വിശ്വാസത്തിന്റെ ഉടമയായിരുന്നു അന്ധനായ ബര്‍ത്തിമായി വല്ലതും തരണേ എന്നല്ല എന്നോട് കരുണ തോന്നേണമേ എന്ന പ്രാര്‍ഥനയാണ് നടത്തിയത്,കാഴ്ച ലഭിച്ചപ്പോള്‍ തുറന്ന് കണ്ണുകൊണ്ട് ആദ്യം ദര്‍ശിക്കുന്നതും അവനെ കാഴ്ച നല്‍കിയ ക്രിസ്തുവിനെയാണെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണ്‍ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 18 വൈകീട്ട് സൂം പ്ലാറ്റുഫോമിലൂടെസംഘടിപ്പിച്ച പ്രത്യേക പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ 'ക്രൂശിങ്കല്‍' എന്നവിഷയത്തെ അധികരിച്ചു പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യാതിഥിയായി പങ്കെടുത്ത റവ ജോര്‍ജ് ജോസ്.

തുടര്‍ന്ന് കാഴ്ച പ്രാപിച്ച ബര്‍ത്തിമയിയുടെ ജീവിതത്തിലൂടെ വെളിപ്പെട്ട, കാതുകള്‍ ജനിപ്പിക്കുന്ന വിശ്വാസം, പ്രതിസന്ധികളെ അതിജീവിക്കുന്ന വിശ്വാസം ,കണ്ണുതുറപ്പിക്കുന്ന വിശ്വാസം, അനുസരിക്കുന്ന വിശ്വാസം,അനുകരിക്കുന്ന വിശ്വാസം എന്നീ അഞ്ചു വിഷയങ്ങളെ കുറിച്ച് അച്ചന്‍ സവിസ്തരം പ്രതിപാദിച്ചു. ബര്‍ത്തിമായിയുടെ ജീവിത മാതൃകകള്‍ ഉള്‍ക്കൊണ്ടു നമുക്കും ജീവിതത്തെ ക്രമീകരിക്കാം അച്ചന്‍ തന്റെ പ്രസംഗം ഉപസംഹരിച്ചു

പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ റവ ഉമ്മന്‍ സാമുവേല്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സോഫി പരേല്‍ (എംടിസി ഡാളസ് കരോള്‍ട്ടന്‍) ഗാനമാലപിച്ചു.ഡാനിയല്‍ വര്‍ഗീസ് (ഇമ്മാനുവല്‍ MTC ഹൂസ്റ്റണ്‍) ശ്രീ പി കെ തോമസ് (ട്രിനിറ്റി MTC, ഹൂസ്റ്റണ്‍) എന്നിവര്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. പ്രസിഡണ്ട് റവ വൈ അലക്‌സ് അച്ചന്‍ അധ്യക്ഷ പ്രസംഗം നടത്തി :ലില്ലി അലക്‌സ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു . .

സൗത്ത് വെസ്റ്റ് റീജിയണ്‍ മാര്‍ത്തോമാ ഇടവകകളിലെ നിരവധി അംഗങ്ങള്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുത്തു. റോബി ചേലഗിരി ( സെക്രട്ടറി) സ്വാഗതവും വൈസ് പ്രസിഡണ്ട് സാം അലക്‌സ് നന്ദിയും പറഞ്ഞു ,സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും റവ ഉമ്മന്‍ സാമുവേല്‍ നിര്‍വ്വഹിച്ചു