വാഷിംഗ്ടണ്‍ ഡി സി :പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് പ്രകാരം ടിക് ടോക്കിന്റെ യു.എസ്. പ്രവര്‍ത്തനങ്ങള്‍ 14 ബില്യണ്‍ ഡോളറിന് അമേരിക്കന്‍, ആഗോള നിക്ഷേപകര്‍ക്ക് വില്‍ക്കാന്‍ തയ്യാറെടുക്കുന്നു. ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി സംസാരിച്ചെന്നും അദ്ദേഹം ഇടപാടിന് അനുമതി നല്‍കിയെന്നും ട്രംപ് അറിയിച്ചു. മൈക്കല്‍ ഡെല്‍, റൂപെര്‍ട്ട് മര്‍ഡോക്ക് എന്നിവരുള്‍പ്പെടെ ലോകോത്തര നിക്ഷേപകര്‍ ഈ ഇടപാടിന്റെ ഭാഗമാവുമെന്ന് ട്രംപ് വ്യക്തമാക്കി.

ടിക് ടോക്കിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ്, നിലവില്‍ 330 ബില്യണ്‍ ഡോളറിന് മുകളില്‍ മൂല്യമുള്ള സ്ഥാപനമാണ്. ടിക് ടോക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആസ്തിയായ അല്‍ഗോരിതം പുതിയ യു.എസ്. കമ്പനിയുടെ നിയന്ത്രണത്തിലായിരിക്കും.