ഡള്ളസ്: പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും മനോഹരമായ ഒരു സായാഹ്നം ഒരുക്കാന്‍ കേരള അസോസിയേഷന്‍ ഓഫ് ഡള്ളസ് (KAD) ഒരുങ്ങുന്നു. 'സസ്‌നേഹം വാലന്റൈന്‍' (Sanseham Valentine) എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ സംഗീത വിരുന്ന് വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14 ശനിയാഴ്ച നടക്കും.

സംഗീതത്തെ സ്‌നേഹിക്കുന്നവര്‍ക്കായി പ്രത്യേകം ഒരുക്കിയിരിക്കുന്ന ഈ പരിപാടിയില്‍ ഗായകര്‍ക്കും സംഗീത പ്രേമികള്‍ക്കും ഒരുപോലെ പങ്കുചേരാവുന്നതാണ്. തത്സമയ വാദ്യസംഗീതവും പ്രശസ്തമായ ഗാനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് അവിസ്മരണീയമായ ഒരു അനുഭവമാണ് സംഘാടകര്‍ വാഗ്ദാനം ചെയ്യുന്നത്.

2026 ഫെബ്രുവരി 14, ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ രാത്രി 8:00 വരെ

സ്ഥലം: സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയം (St. Ignatious Church Auditorium)2707 Dove Creek Lane, Carrollton, TX 75006

പ്രവേശനം: സൗജന്യമായിരിക്കും

ഈ സംഗീത സായാഹ്നത്തിന്റെ ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് ജിജി പി. സ്‌കറിയ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി (469)-494-1035 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഡള്ളസിലെ എല്ലാ മലയാളി സംഗീത പ്രേമികളെയും ഈ പ്രണയനിമിഷങ്ങള്‍ പങ്കിടുവാന്‍ കേരള അസോസിയേഷന്‍ ഭാരവാഹികള്‍ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.