- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
വേള്‍ഡ് മലയാളി കൗണ്‍സില്‍ ദ്വിവത്സര സമ്മേളനം ബാങ്കോക്കില്‍ : വാഷിങ്ടണ്‍ കിക്കോഫ് ശ്രദ്ധേയമായി
വാഷിംഗ്ടണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ദ്വിവത്സര സമ്മേളനത്തോട് അനുബന്ധിച്ച് വാഷിങ്ടണില്‍ കിക്കോഫ് സംഘടിപ്പിച്ചു. സഹോദര മലയാളി സംഘടനകളുടെയും നേതാക്കളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഡോ. ഡോ. ബാബു സ്റ്റീഫന്‍ ആദ്യക്ഷത വഹിച്ച യോഗത്തില്‍WMC ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മോട്ടക്കല്‍, അമേരിക്ക റീജിയന്‍ ചുമതലയുള്ള ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ.തങ്കം അരവിന്ദ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ( അഡ്മിന്‍ ) ജെയിംസ് കൂടല്‍, ഫ്‌ലറിഡ പ്രൊവിന്‍സ് പ്രസിഡന്റ് ബ്ലെസ്സണ്‍ മണ്ണില്‍ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി.
ഫോമ, ഫൊക്കാന തുടങ്ങിയ അമേരിക്കയിലെ പ്രമുഖ സംഘടനകളുടെ നേതാക്കളും പങ്കെടുത്തു. വാഷിങ്ടണില്‍ ഉള്ള 5 മലയാളി സംഘടനകള്‍ക്ക് ബാബു സ്റ്റീഫന്‍ ഫൌണ്ടേഷന്‍ 20000 ഡോളര്‍ സംഭാവന നല്‍കി. വേള്‍ഡ് മലയാളി ഗ്ലോബല്‍ കോണ്‍ഫറന്‍സിന് അന്‍പതിനായിരം ഡോളര്‍ നല്‍കുമെന്ന് ബാബു സ്റ്റീഫന്‍ അറിയിച്ചു .
WMC യില്‍ പുതിയ അംഗത്വം എടുക്കുന്നതിനും, ബാങ്കോക്കില്‍ ബൈനിയല്‍ കോണ്‍ഫെറെന്‍സില്‍ പങ്കെടുക്കാനുള്ള രെജിസ്‌ട്രേഷനും നിരവധി പേര്‍ തുടക്കം കുറിച്ചു. ആറ് റിജിയനുകളിലായി ഹൂസ്റ്റെണ്‍, ന്യൂ ജേഴ്സി, ലണ്ടന്‍, ദുബായ് , തിരുവന്തപുരം, കൊച്ചി തുടങ്ങിയനഗരങ്ങളില്‍ ഇത്തരം വിളംബര യോഗങ്ങള്‍ ഒരുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ജൂലായ് 25 മുതല്‍ മുന്ന് ദിവസം ബാങ്കോക്കില്‍ നടത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനാലാമത് ദ്വിവത്സര സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ (യു. എസ്. എ) , അജോയ് കല്ലന്‍കുന്നില്‍ (തായ്‌ലാന്‍ഡ്) ജനറല്‍ കണ്‍വീനര്‍, സുരേന്ദ്രന്‍ കണ്ണാട്ട് (ഹൈദരാബാദ്) വൈസ് ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ സംഘടക സമിതി രൂപീകരിച്ചു. അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ബാബു സ്റ്റീഫന്‍ ഇപ്പോള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുകയാണ്.
1995ല്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ ടി. എന്‍. ശേഷന്‍, കെ. പി. പി. നമ്പ്യാര്‍, ഡോ. ബാബു പോള്‍, ഡോ.ടി. ജി. എസ്.സുദര്‍ശന്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ ആരംഭിച്ച പ്രവാസി മലയാളികളുടെ ഈ ആഗോള പ്രസ്ഥാനം ഇന്ന് അമ്പതിലേറെ രാജ്യങ്ങളില്‍ ശാഖകള്‍ ഉള്ള ഏറ്റവും വലിയ ആഗോള മലയാളി പ്രസ്ഥാനമായി മാറി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍പേഴ്‌സന്‍ തങ്കമണി ദിവാകരന്‍, പ്രസിഡന്റ് തോമസ് മോട്ടക്കല്‍, സെക്രട്ടറി ജനറല്‍ ദിനേശ് നായര്‍, ട്രഷറര്‍ ഷാജി എം. മാത്യു, അഡ്മിന്‍ വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍ (യു. എസ്. എ), സെക്രട്ടറിമാരായ സണ്ണി വെളിയത്ത്, കെ. വിജയചന്ദ്രന്‍, ഡോ. തങ്കം അരവിന്ദ്, ഡോ. ഷിബു സാമൂവേല്‍, ബ്ലെസ്സന്‍ മണ്ണില്‍ ,ഗീത രമേശ് ന്യൂ ഡല്‍ഹി, കിരണ്‍ ജെയിംസ് ആസ്‌ട്രേലിയ, നജീബ് ആര്‍ക്കേഡിയ ലണ്ടന്‍, സുജിത്ത് ശ്രീനിവാസന്‍ ത്രിശൂര്‍ റോബിന്‍ ജോസ് , രാജീവ് നായര്‍, ഷാഹുല്‍ ഹമീദ് ജോഷി പന്നാറാക്കുന്നില്‍, സലീന മോഹന്‍,രാജേഷ് പി രാജന്‍ , രാമചന്ദ്രന്‍ പേരാമ്പ്ര,ജോണ്‍ സാമുവേല്‍ അബുദാബി ,സജിത്ത് ഗിരിജന്‍ എന്നിവര്‍ വിവിധ കോണ്‍ഫ്രന്‍സ് കമിറ്റികള്‍ക്ക് നേതൃത്വം നല്‍കും.മുപ്പതാം വര്‍ഷത്തേക്ക് കടക്കുന്ന സംഘടനയുടെ ആഗോള സമ്മേളനം വിപുലമായ രീതിയില്‍ നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ജനപ്രതിനിധികള്‍ സാമൂഹ്യ സംസ്‌ക്കാരിക നേതാക്കള്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും.
കോണ്‍ഫ്രന്‍സിന്റെ അവതരണ ഗാനം ഒരുക്കുന്നത് പ്രസിദ്ധ കവി മുരുകന്‍ കാട്ടാക്കട യാണ്. കോണ്‍ഫറന്‍സിന്റെ വിജയത്തിന് വേണ്ടി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബാബു സ്റ്റീഫന്റെയും ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കലിന്റെയും നേതൃത്വത്തില്‍ സംഘടക സമിതി വിവിധ രാജ്യങ്ങളിലെ പ്രോവിന്‍സുകളില്‍ വിളംബര സമ്മേളങ്ങള്‍ സംഘടിപ്പിക്കും.