തിരുവന്തപുരം: ആഗോള മലയാളി ഐക്യത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) നേപ്പാള്‍ പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു. കാഠ്മണ്ഡുവില്‍ വെച്ച് നടന്ന പ്രൗഢഗംഭീര ചടങ്ങ് മലയാളി സമൂഹത്തിന് പുതിയ പ്രതീക്ഷകളും സാധ്യതകളും തുറന്നുവെക്കുന്നതാണ്.

ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യാ റീജിയന്‍ പ്രസിഡന്റ് പദ്മകുമാര്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കണ്ണാട്ട് സുരേന്ദ്രന്‍, ഗ്ലോബല്‍ സെക്രട്ടറി വിജയചന്ദ്രന്‍,പ്രവിശ്യ കോര്‍ഡിനേറ്റര്‍ ദേവദാസ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.നേപ്പാള്‍ പ്രവിശ്യയുടെ പുതിയ നേതൃത്വം

പ്രസിഡന്റ്: റോബി

സെക്രട്ടറി: മഞ്ജുഷ്

ട്രഷറര്‍: റോബിന്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, പ്രസിഡന്റ് ബാബു സ്റ്റീഫന്‍, സെക്രട്ടറി ജനറല്‍ ഷാജി മാത്യു, ട്രഷറര്‍ സണ്ണി വെളിയത്ത്, അഡ്മിന്‍ വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍, ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് ജോണ്‍ സാമുവല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.