വാഷിങ്ടണ്‍ ഡി സി: ഫൊക്കാന ഇന്റര്‍നാഷണല്‍ വിമന്‍സ് ഫോറം സംഘടിപ്പിച്ച അന്തര്‍ദേശീയ വനിതാദിനാഘോഷം ജനപങ്കളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും വ്യത്യസ്തമായ വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി. വാഷിങ്ടണ്‍ ഡി സി യിലുള്ള സില്‍വര്‍ സ്പ്രിങ് സൗത്ത് ഏഷ്യന്‍ സെവെന്‍ത്ഡേ അഡ്വന്റിസ്റ്റ് ചര്‍ച്ചിനോട് ചേര്‍ന്ന ധീരജ് ഹാളില്‍ നടന്ന ചടങ്ങില്‍ നിഷ ജോസ് കെ മാണി മുഖ്യപ്രഭാഷകയും മെരിലാന്‍ഡ് കൌണ്‍സില്‍ അംഗം ക്രിസ്റ്റിന്‍ മിന്‍കി മുഖ്യാതിഥിയുമായിരുന്നു.

വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. നീന ഈപ്പന്‍ സ്വാഗതമാശംസിച്ചു. എല്ലാ സ്ത്രീകളും കുടുംബത്തിലും സമൂഹത്തിലുമുള്ള സ്ത്രീകളുമായി ബന്ധം പുലര്‍ത്തുകയും ആശയവിനിമയം നടത്തുകയും പരസ്പരം സഹായിക്കുകയും ചെയ്യണമെന്ന് നീന ഈപ്പന്‍ തന്റെ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു. പ്രസിഡണ്ട് സണ്ണി മറ്റമന അധ്യക്ഷനായിരുന്നു.

തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക് ആതിര കലാ ഷാഹി മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയിരുന്നു. യോഗത്തില്‍ അഞ്ജലി പണിക്കര്‍ അമേരിക്കന്‍ ദേശീയ ഗാനവും കുട്ടി മേനോനുംസംഘവും ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

മുഖ്യാതിഥി ക്രിസ്റ്റിന്‍ മിങ്കി തന്റെ പ്രസംഗത്തില്‍ കുടിയേറ്റ കുടുംബങ്ങളിലെ സ്ത്രീകള്‍ മുഖ്യ ധാരയിലേക്കും നേതൃനിരയിലേക്കും വവേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ചു.

സ്ത്രീകള്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുകയും ഒപ്പം മറ്റുള്ളവരെ ചേര്‍ത്തു പിടിക്കാന്‍ തയ്യാറാവുകയും വേണമെന്ന് മുഖ്യ പ്രഭാഷക ശ്രീമതി നിഷ ജോസ് കെ മാണി പറഞ്ഞു.

നേതൃമികവിനും സാമൂഹ്യ പ്രതിബദ്ധതക്കും ഉള്ള പ്രശംസാ ഫലകം ഡോ. റീത്താ കല്യാണിക്ക് ഡോ. നീനാ ഈപ്പന്‍ സമ്മാനിച്ചു.

സ്ത്രീ ശാക്തീകരണം മുഖ്യ വിഷയമായിരുന്ന പാനല്‍ ചര്‍ച്ചയില്‍ മിസിസ് ഡോളി മാത്യു (മോഡറേറ്റര്‍), ഏഞ്ചല ജേക്കബ്, ഡോ. ഹലീന ദാനിയേല്‍, ബീന പള്ളിവേല, ഡോ. ദയാ പ്രസാദ് , സ്റ്റെല്ല വര്‍ഗീസ് , പ്രേമ പിള്ള ( ലണ്ടന്‍), ലിസി വര്‍ഗീസ് (ബാംഗ്ലൂര്‍), ഡോ. സുജാത ഏബ്രഹാം (കേരളം), ദിനിദാനിയേല്‍ (കേരളം). ഷൈനി തോമസ് (ന്യൂസിലാന്‍ഡ്) എന്നിവര്‍ പങ്കെടുത്തു. സൂം പ്ലാറ്റ്‌ഫോമും വീഡിയോ കോണ്‍ഫ്രന്‍സിംഗ് സംവിധാനങ്ങളും ഷാജി ജോണ്‍ ഏകോപിപ്പിച്ചു.

യു കെ, ഇന്ത്യ, ന്യൂസിലന്‍ഡ് തുടങ്ങി വിവിധരാജ്യങ്ങളില്‍ നിന്നും വനിതകള്‍ തത്സമയം പങ്കെടുത്തു. ഫൊക്കാനാ എക്‌സി കൂട്ടീവ് കമ്മറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സണ്ണി മറ്റമന, ജനറല്‍ സെക്രട്ടറി ഏബ്രഹാം ഈപ്പന്‍, വൈസ് പ്രസിഡന്‍് ഷാജി ആലപ്പാട്ട്, അസോസിയേറ്റ് സെക്രട്ടറി റോബര്‍ട്ട് അരിച്ചിറ, ഇന്റര്‍നാക്ഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. കലാ ഷാഹി, അസോസിയേറ്റ് ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്ര വിപുലവും മനോഹരവുമായി അന്താരാഷ്ട്ര വനിതാദിനം സംഘടിപ്പിച്ച ഡോ. നീനാ ഈപ്പനെയും സഹ പ്രവര്‍ത്തകരെയും ഫൊക്കാനാ എക്‌സിക്യൂട്ടീവ് പ്രശംസിച്ചു.