- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ച് വമ്പിച്ച കേരള ഭക്ഷ്യ മേളക്കു തട്ടുകട തെരുവൊരുക്കാന്‍ തുടക്കം കുറിച്ച് ലീഗ് സിറ്റി മലയാളികള്‍
ജീമോന്‍ റാന്നി
ലീഗ് സിറ്റി (ടെക്‌സാസ്): ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങള്‍ വെബ്സ്റ്ററിലെ ഹെറിറ്റേജ് പാര്‍ക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഗ്രൗണ്ടില്‍ ആരംഭിച്ചു. നൂറുകണക്കിന് കേരള വിഭവങ്ങളായിരിക്കും ഇവിടെ 'തട്ടുകട തെരുവില്‍' തത്സമയം ഒരുക്കി നല്‍കുന്നത്.
രാജേഷ് ചന്ദ്രശേഖരന്‍, ബിജു ശിവാനന്ദന്‍, ബിജി കൊടക്കേരില്‍, കൃഷ്ണരാജ് കരുണാകരന്‍, ജോബിന്‍ പന്തലാടി, ജിന്റോ കാരിക്കല്‍, സുമേഷ് സുബ്രമണ്യന്‍, ആന്റണി ജോസഫ്, മൊയ്ദീന്‍ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരായിരിക്കും മേളയുടെ ചുക്കാന്‍ പിടിക്കുക.
കൂടാതെ വിനേഷ് വിശ്വനാഥന്റെയും, ഷിബു ജോസഫിന്റെയും, സോജന്‍ പോളിന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികള്‍ക്ക് മാറ്റുകൂട്ടും.
എമി ജെയ്‌സണ്‍, സാരംഗ് രാജേഷ്, റിജോ ജോര്‍ജ്, എലേന ടെല്‍സണ്‍ എന്നിവരായിരിക്കും ആര്‍ട് ഡയറക്ട്‌ടേഴ്സ്.അതിലുപരി ലീഗ് സിറ്റി മലയാളികള്‍ നിര്‍മ്മിച്ച 'മഞ്ഞില്‍ സഞ്ചരിക്കുന്ന സ്ലെയില്‍ എത്തുന്ന സാന്താക്‌ളോസ് ' എല്ലാവര്‍ക്കും ഒരു കൗതുക കാഴ്ച ഒരുക്കും എന്നതില്‍ സംശയമില്ല.
ഇതോടനുബന്ധിച്ചു നൂറിലധികം കലാകാരന്മാരെ ഉള്‍പ്പെടുത്തി നടത്തുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് സ്റ്റേജ് ഷോ 'പ്രജാപതി', ലീഗ് സിറ്റി മലയാളികള്‍ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസംഗം, കോമഡി സ്‌കിറ്റ്, നൃത്ത പരിപാടികള്‍ കൂടാതെ ലീഗ്‌സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തിയുള്ള ഗാനനിശയോടൊപ്പം വൈവിധ്യമാര്‍ന്ന മറ്റു പരിപാടികളും ഉണ്ടായിരിക്കുന്നതായിരിക്കും. പ്രോഗ്രാം ഡയറക്ടര്‍ ജിജു കുന്നംപള്ളിയായിരിക്കും സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് നേതൃത്വം കൊടുക്കുക.
അഞ്ഞൂറിലധികംപേര്‍ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്‌നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് - ലിഷ ടെല്‍സണ്‍ 973-477-7775, വൈസ് പ്രസിഡന്റ് - സോജന്‍ ജോര്‍ജ് 409-256-9840, സെക്രട്ടറി - ഡോ.രാജ്കുമാര്‍ മേനോന്‍ 262-744-0452, ജോയിന്റ് സെക്രട്ടറി - സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യന്‍ 409-256-6427, ട്രെഷറര്‍-രാജന്‍കുഞ്ഞ് ഗീവര്‍ഗ്ഗീസ് 507-822-0051, ജോയിന്റ് ട്രെഷറര്‍ - മാത്യു പോള്‍ 409-454-3472.