ന്യൂയോര്‍ക്ക്: മാര്‍ തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷ പരിപാടികള്‍ വ്യാഴാഴ്ച) ഓണ്‍ലൈനില്‍ സംഘടിപ്പിച്ചു . 'വിളങ്ങിന്‍ പൊന്‍താരം' എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷം കരോളുകളും സ്‌കിറ്റുകളും ഉള്‍പ്പെടുത്തിയാണ് സംഘടിപ്പിച്ചത്.ഭദ്രാസന അധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ക്രിസ്മസ് സന്ദേശം നല്‍കി

പ്രാരംഭ പ്രാര്‍ത്ഥന ഭദ്രാസന സെക്രട്ടറി റവ ജോയല്‍ സാമുവേല്‍ തോമസ് നിര്‍വഹിച്ചു. മിസ്സിസ്. നോബി ബൈജു സ്വാഗതം ആശംസിച്ചു .റവ. ഷെറിന്‍ ടോം മാത്യൂസ് ആമുഖ പ്രസംഗം നടത്തി.ഭദ്രാസന കൗണ്‍സില്‍ അംഗം സുമ ചാക്കോ നിശ്ച്യയിക്കപെട്ട പാഠഭാഗം വായിച്ചു

ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച് കാനഡ ,ഒര്‍ലാണ്ടോ മാര്‍ത്തോമാ ചര്‍ച് ഫ്‌ലോറിഡ ,സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച് ഇന്ത്യാനപോലീസ് ,സൗത്ത് റീജിയന്‍ മാര്‍ത്തോമാ ചര്‍ച് . മാര്‍ത്തോമാ ചര്‍ച്ച ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച് ),ലോസ് ആഞ്ചലസ് മാര്‍ത്തോമാ ചര്‍ച് ,നോര്‍ത്ത് ഈസ്റ്റ് ,സൗത്തവെസ്‌റ് റീജിയനുകള്‍ സംഘടിപ്പിച്ച ക്രിസ്മസ് ഗാനങ്ങളും,കാര്‍മല്‍ മാര്‍ത്തോമാ ചര്‍ച് , ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച് ഓഫ് ഹൂസ്റ്റണും അവതരിപ്പിച്ച സ്‌കിറ്റുകളും അതിമനോഹരമായിരുന്നു.

വിളങ്ങിന്‍ പൊന്‍താരം' ആഘോഷം വിജയിപ്പികുന്നതിന് പങ്കുചേര്‍ന്ന എല്ലാവര്ക്കും ഭദ്രാസന സുവിശേഷ സേവികാസംഘം സെക്രട്ടറി മേഴ്സി തോമസ് നന്ദി പറഞ്ഞു. സേവികാസംഘം ഭാരവാഹികളായ റവ. ഷെറിന്‍ ടോം മാത്യൂസ്, മിസ്സിസ്. നോബി ബൈജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റീനി മാത്യു (മാര്‍ത്തോമാ ചര്‍ച്ച ഓഫ് ഡാളസ്,ഫാര്‍മേഴ്സ് ബ്രാഞ്ച് ) എം സി ആയിരുന്നു .ഭദ്രാസന സുവിശേഷ സേവികാസംഘം സെക്രട്ടറി മേഴ്സി തോമസ് നന്ദി പറഞ്ഞു.റവ സുകു ഫിലിപ്പ് മാത്യു അച്ചന്റെ പ്രാര്‍ഥനക്കും ഷെറിന്‍ അച്ചന്റെ ആശീര്‍വാദത്തിനുശേഷം ക്രിസ്മസ് ആഘോഷം സമാപിച്ചു