- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഫോമ ഇന്റര്‍നാഷണല്‍ കണ്വന്ഷന് യൂത്ത്ഫെസ്റ്റിവല്‍ സ്പോണ്സര് ചെയ്ത് ഫോമ ക്യാപിറ്റല്‍ റീജിയന്
വാഷിംങ്ടണ്‍ : ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ചു നടന്ന യൂത്ത് ഫെസ്റ്റിവല്‍ സ്പോണ്സര് ചെയ്ത് ഫോമ ക്യാപിറ്റല്‍ റീജിയന്. വിജയികള്‍ക്ക് ട്രോഫികളും ഓരോ വിഭാഗത്തിലും കൂടുതല്‍ സ്കോര്‍ നേടിയ മത്സരാര്‍ത്ഥിക്ക് 500 ഡോളര്‍വീതം ക്യാഷ് പ്രൈസും സ്റ്റാര്‍ പുരസ്കാരവും സമ്മാനിച്ചിരുന്നു. ഫോമാ ക്യാപിറ്റല്‍ റീജിയന് റീജിയണല്‍ വൈസ് പ്രസിഡന്റ് ഡോ. മധു നമ്പ്യാരും ഭാര്യ ഷേര്‍ളി നമ്പ്യാരും ചേര്‍ന്ന് ഒരു വിഭാഗത്തിലെ വിജയികള്‍ക്ക് പുരസ്കാരം സമ്മാനിച്ചത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പൂണ്ട കാനയില്‍ നടന്ന യൂത്ത് ഫെസ്റ്റിവല്‍ ശ്രദ്ധേയമായിരുന്നു. […]
വാഷിംങ്ടണ്‍ : ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ചു നടന്ന യൂത്ത് ഫെസ്റ്റിവല്‍ സ്പോണ്സര് ചെയ്ത് ഫോമ ക്യാപിറ്റല്‍ റീജിയന്. വിജയികള്‍ക്ക് ട്രോഫികളും ഓരോ വിഭാഗത്തിലും കൂടുതല്‍ സ്കോര്‍ നേടിയ മത്സരാര്‍ത്ഥിക്ക് 500 ഡോളര്‍വീതം ക്യാഷ് പ്രൈസും സ്റ്റാര്‍ പുരസ്കാരവും സമ്മാനിച്ചിരുന്നു. ഫോമാ ക്യാപിറ്റല്‍ റീജിയന് റീജിയണല്‍ വൈസ് പ്രസിഡന്റ് ഡോ. മധു നമ്പ്യാരും ഭാര്യ ഷേര്‍ളി നമ്പ്യാരും ചേര്‍ന്ന് ഒരു വിഭാഗത്തിലെ വിജയികള്‍ക്ക് പുരസ്കാരം സമ്മാനിച്ചത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പൂണ്ട കാനയില്‍ നടന്ന യൂത്ത് ഫെസ്റ്റിവല്‍ ശ്രദ്ധേയമായിരുന്നു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ നിരവധി പ്രതിഭകളാണ് മാറ്റുരച്ചത്.
മലയാളം, ഇംഗ്ലീഷ് ക്ലാസിക്കല്‍ ഗാനങ്ങള്‍, പ്രസംഗം, ക്ലാസിക്കല്‍, സിനിമാറ്റിക്, നാടോടി നൃത്തങ്ങള്‍, മലയാളം കവിതാ പാരായണം, സര്‍ഗ്ഗാത്മക പ്രകടനം, ഫാന്‍സി ഡ്രസ് തുടങ്ങി നിരവധി ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. മികച്ച കലാകാരന്‍കൂടിയായ ഡോ. മധു നമ്പ്യാര്‍ നേരത്തെയും ഫോമ കലോല്സവങ്ങള്ക്ക് വലിയ പിന്തുണയാണ് നല്കി വരുന്നത്. ഡാനിഷ് തോമസ്, ചെയര്മാന്, സജിത്ത് തൈവളപ്പില്‍, കോ-ചെയര്‍ സോണി കണ്ണോട്ടുതറ, കോ-ചെയര്‍, നിധിന് ജോയ് ആലപ്പാട്ട്, കോ-ചെയര്‍, നീനു വിഷ്ണു പ്രതാപ് എന്നിവരടങ്ങുന്ന ഫോമാ കമ്മിറ്റിയാണ് യൂത്ത് ഫെസ്റ്റിവലിന് നേതൃത്വം നല്‍കിയത്.