ഡോ. മധു നമ്പ്യാര്‍

മേരിലാന്‍ഡ് : മേരിലാന്‍ഡ് ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തില്‍ഗൗരി പാര്‍വതി ഭായി തമ്പുരാട്ടിക്ക് സ്വീകരണം നല്‍കി.ശ്രീ അനന്തപത്മനാഭ വൈഭവ മഹോത്സവത്തിന്റെ വിശിഷ്ടാതിഥിയായി പങ്കെടുത്തതിനെ തുടര്‍ന്നായിരുന്നു സ്വീകരണം. സ്റ്റേറ്റ് ഓഫ് മേരിലാന്‍ഡ് ഗവര്‍ണറുടെ ആദരവ് തമ്പുരാട്ടിക്ക് സമ്മാനിച്ചു. ഹിന്ദു സമൂഹത്തിനായി നല്‍കി വരുന്ന സംഭാവനകളെ പരിഗണിച്ചാണ് ആദരവ്. ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ ഡി ല് ഓര്‍ഡര്‍ നാഷണല്‍ ഡി ലാ ലെജിയന്‍ ഡി ഹോണര്‍ എന്ന ബഹുമതിയും തമ്പുരാട്ടിക്ക് ലഭിച്ചിട്ടുണ്ട്.

ക്ഷേത്രത്തില്‍ പ്രത്യേക ഹോമങ്ങള്‍, പൂജകള്‍, ഭാഗവത സപ്താഹം പാരായണം, പ്രഭാഷണം എന്നിവയും സംഘടിപ്പിച്ചു. ദുഷ്യന്ത് ശ്രീധറാണ് ആധ്യാത്മിക പ്രഭാഷണം നടത്തിയത്. കച്ചേരി, അന്നദാനം എന്നിവയും സംഘടിപ്പിച്ചിരുന്നു. പത്മനാഭപുരം കൊട്ടാരത്തിന്റെ ചരിത്രം, ക്ഷേത്രവുമായുള്ള ബന്ധം എന്നിവ ഉള്‍പ്പെടുത്തി തമ്പുരാട്ടി നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.

1942 സെപ്തംബര്‍ 7 ന് ജനിച്ച ഗൗരി പാര്‍വതി ഭായി തമ്പുരാട്ടി തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അംഗമാണ്. ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവിന്റെ അനന്തരവളാണ്. സാമൂഹ്യ സാമൂഹിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമാണ്.