- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവക സുവര്‍ണ്ണ ജൂബിലി - ഗ്രാന്‍ഡ് ഫിനാലെ ഓഗസ്റ്റ് 10 നു ശനിയാഴ്ച
ഹൂസ്റ്റണ്‍: അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട വിശ്വാസത്തിന്റെയും സേവനത്തിന്റെയും സാമൂഹിക ബന്ധത്തിന്റെയും അടയാളപ്പെടുത്തല്‍ ദര്‍ശിച്ച ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം. സുവര്‍ണ ജൂബിലി സമാപനത്തിന് ഓഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം 4:30 മണിക്ക് ഘോഷയാത്രയോടുകൂടി തുടക്കമാകും. 5 മണിക്ക് പൊതു സമ്മേളനം ആരംഭിക്കും. മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമാപന സമ്മേളനത്തില്കോണ്സല് ജനറല്‍ ഡി.സി.മഞ്ജുനാഥ് […]
ഹൂസ്റ്റണ്‍: അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട വിശ്വാസത്തിന്റെയും സേവനത്തിന്റെയും സാമൂഹിക ബന്ധത്തിന്റെയും അടയാളപ്പെടുത്തല്‍ ദര്‍ശിച്ച ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം.
സുവര്‍ണ ജൂബിലി സമാപനത്തിന് ഓഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം 4:30 മണിക്ക് ഘോഷയാത്രയോടുകൂടി തുടക്കമാകും. 5 മണിക്ക് പൊതു സമ്മേളനം ആരംഭിക്കും. മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമാപന സമ്മേളനത്തില്‍
കോണ്‍സല്‍ ജനറല്‍ ഡി.സി.മഞ്ജുനാഥ് , ഫോര്‍ട്ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്, പെയര്‍ലാന്‍ഡ് സിറ്റി മേയര്‍ കെവിന് കോള്‍, മിസോറി സിറ്റി മേയര്‍ റോബിന് ഇലക്കാട്ട്, സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഡിസ്ട്രിക്ററ് കോര്‍ട്ട് ജഡ്ജ് സുരേന്ദ്രന്.കെ.പട്ടേല്‍ , കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, കൗണ്‍സില്‍ വുമണ്‍ ഡോ .ക്രോലിന്‍ ഷബാസ്, മുന്‍ വികാരി ജനറല്‍ റവ.ഡോ.ചെറിയാന് തോമസ്, ഐസിഇസി എച് പ്രസിഡണ്ട് റവ. ഫാ.ഡോ. ഐസക് ബി പ്രകാശ്, വിവിധ സഭകളിലെ വൈദിക ശ്രേഷ്ടര്‍, സാമൂഹ്യ സംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഓര്‍മ്മകളും സന്ദേശങ്ങളും ഉള്‍ക്കൊള്ളിച്ച ജൂബിലി സുവനീറിന്റെ പ്രകാശനവും നടത്തുന്നതാണ് .
ഇടവക രൂപം കൊണ്ട 1974 മുതല്‍ ട്രിനിറ്റി ദേവാലയ നിര്‍മാണം പൂര്‍ത്തിയായ 1984 വരെ ഇടവകാംഗങ്ങളായിരുന്ന 80 ല്‍ പരം അംഗങ്ങളെ മെമെന്റോ നല്കി ആദരിക്കും.
വികാരി റവ. സാം കെ. ഈശോയുടെയും അസി.വികാരി റവ.ജീവന് ജോണിന്റെയും നേതൃത്വത്തില്‍ 100 ല്‍ പരം അംഗങ്ങളടങ്ങിയ 9 സുവര്‍ണ്ണ ജൂബിലി കമ്മിറ്റികളുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തില്‍ നിരവധി പരിപാടികളാണ് ഇടവക ആവിഷ്കരിച്ചു നടപ്പാക്കിയത്.
1974 ല്‍ സ്ഥാപിതമായ ട്രിനിറ്റി മാര്‍ത്തോമാ ഇടവക അമേരിക്കയിലെ ആദ്യ മാര്‍ത്തോമ ഇടവകകളിലൊന്നാണ്. 400 അധികം കുടുംബംഗളുള്ള ട്രിനിറ്റി മാര്‍ത്തോമാ ഇടവക അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതല്‍ അംഗസംഖ്യ ഉള്ള ഇടവകകളിലൊന്നും കൂടിയാണ്. നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തില്‍ പണി കഴിപ്പിച്ച ആദ്യ ദേവാലയമാണ് ട്രിനിറ്റി ദേവാലയം. 1984 ലാണ് ദേവാലയം പണിപൂര്‍ത്തീകരിച്ചത്.
Remember, Rejoice, Revive എന്നതാണ് ജൂബിലി ചിന്താവിഷയം ജൂബിലി പ്രെയര്‍ സെല്‍ ചെയിന്‍ പ്രെയര്‍ സംരംഭത്തോടെയാണ് ജൂബിലി വര്‍ഷത്തിന് തുടക്കമായത്. ഈ ഉദ്യമത്തില്‍ ഇടവക ഒരുമിച്ച് പ്രാര്‍ത്ഥനയോടെ ജൂബിലി ആഘോഷങ്ങള്‍ക്ക് അനുഗ്രഹം തേടി. ഇടവകയുടെ ദൈവിക വിശ്വാസത്തിന്റെ തെളിവായി പ്രാര്‍ത്ഥനാ ശൃംഖല കൂടുതല്‍ ശക്തമായി ഇന്നും നിലകൊള്ളുന്നു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇടവകയുടെ മുന്‍ വികാരിമാരുമായി സമ്മേളിക്കുവാന്‍ 'പിന്നിട്ട വഴികളില്‍ ഇടവകയെ നയിച്ചവരോടൊപ്പം' എന്ന പേരില്‍ നിരവധി സൂം പ്രാര്‍ത്ഥന മീറ്റിംഗുകള്‍ നടത്തി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ആത്മീയ ഉള്‍ക്കാഴ്ചകള്‍ പങ്കിടുകയും ചെയ്തു.
മാര്‍ച്ച് 2 ന് നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇടവകയുടെ സ്പോര്‍ട്സ് സ്പിരിറ്റ് തിളങ്ങി നിന്നു, . ഇടവക ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സൗഹൃദവും ടീം വര്‍ക്കും വളര്‍ത്തിയെടുക്കുന്നതിന് ഇത്തരത്തിലുള്ള കായിക മാമാങ്കങ്ങള്‍ സഹായിക്കുന്നു.
ഏപ്രില്‍ 6-ന് ട്രിനിറ്റി ഫെസ്റ്റ് എന്ന പേരില്‍ ഫാമിലി ഗേറ്റ് റ്റു ഗെതര്‍ നടന്നു, മെഡിക്കല്‍ സെമിനാര്‍, എസ്റ്റേറ്റ് പ്ളാനിങ് (വില്‍ ആന്‍ഡ് പ്രൊബെറ്റ്) ഇന്‍വെസ്റ്റ്മെന്റ് സെമിനാര്‍, സ്ട്രീറ്റ് മ്യൂസിക്, 25 ല്‍ പരം കലാപ്രതിഭകളെ അണിനിരത്തി അവതരിപ്പിച്ച 'അമൃതംഗമായ' ലഘുനാടകം, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ട്രിനിറ്റി ഫെസ്റ്റിനെ മികവുറ്റതാക്കി മാറ്റി. നാടന്‍ രുചിക്കൂട്ടുകളുടെ കലവറ ഒരുക്കി വിവിധ ഭക്ഷണ ശാലകള്‍ ട്രിനിറ്റി ഫെസ്റ്റിനെ ഗൃഹാതുരത്വ സമാനകളുണര്ത്തിയ ആഘോഷമാക്കി മാറ്റി. ബാസ്കറ്റ്ബോള്‍ ഫ്രീ ത്രോ മത്സരതില്‍ നിരവധി യുവാക്കള്‍ പങ്കെടുത്തു. കൊടി തോരണങ്ങളാല്‍ സമൃദ്ധമായ ഒരു ആഘോഷമാണ് അന്ന് നടന്നത്. ആയിരത്തില്‍ പരമാളുകള്‍ ട്രിനിറ്റി ഫെസ്റ്റില്‍ പങ്കെടുത്തു.
മെയ് മാസത്തില്‍ ഫാമിലി കോണ്‍ഫറന്‍സും ജൂണില്‍ ഇടവകയില്‍ നിന്ന് ദൂരസ്ഥലങ്ങളിലേക്കു പോയവരെ പങ്കടുപ്പിച്ചു കൊണ്ട് അലുമണി മീറ്റും സംഘടിപ്പിച്ചു. കേരളത്തിലെ തിമിര ശസ്ത്രക്രിയകള്‍ക്ക് സഹായം ചെയ്യുന്നതിനായി യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ 'കാഴ്ച' പ്രോഗ്രാം വന്‍ വിജയമായിരുന്നു..ഹൂസ്റ്റണിലെ നെയ്ബര്‍ഹുഡ് മിഷനുമായി ചേര്‍ന്ന് വിവിധ മിഷന് പദ്ധതികളും ഇടവക ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലും അമേരിക്കയിയിലുമായി വിവിധ മിഷന് പ്രവര്‍ത്തങ്ങളില്‍ ഇടവക ജൂബിലി വര്‍ഷത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. മാര്‍ത്തോമ്മാ മെത്രാപോലിറ്റന്‍ ഓര്‍ഡിനേഷന്‍ ഗോള്‍ഡന്‍ ജൂബിലി പ്രോജെക്ടയ അഭയം പ്രോജെക്ടിനോട് ചേര്‍ന്ന് 7 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിന് നേതൃത്വം നല്കി. വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മിഷന് ഫീല്‍ഡിലെ ദേവാലയ നിര്‍മ്മാണം തുടങ്ങി നിരവധി പരിപാടികള്‍ ജൂബിലി വര്‍ഷത്തില്‍ നടത്തി. ഹൂസ്റ്റണിലെ വിവിധ മാധ്യമ പ്രവത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു പ്രസ് മീറ്റും നടത്തി.
ജൂബിലിയുടെ സാംസ്കാരികവും ചരിത്രപരവുമായ വശങ്ങള് ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ സമ്പന്നമായ പൈതൃകം വിവരിക്കുന്ന ഒരു ചര്‍ച്ച് ഡോക്യുമെന്ററി എവി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നു.
ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക അരനൂറ്റാണ്ട് പിന്നിടുമ്പോള്‍, പിന്നിട്ട വഴികളെ പറ്റി ചിന്തിക്കുവാനും, വരും വര്‍ഷങ്ങളിലേക്ക് പ്രതീക്ഷയോടും വിശ്വാസത്തോടും കൂടി കാത്തിരിക്കാനുമുള്ള ഓരോ അംഗത്തിനും ഒരു ആഹ്വാനമാണ് നല്‍കുന്നത്. സുവര്‍ണ്ണ ജൂബിലി ഭൂതകാലത്തിന്റെ ഒരു ആഘോഷം മാത്രമല്ല, ഭാവിയിലേക്കുള്ള ഒരു വഴിവിളക്കാണ്.
വികാരി റവ.സാം.കെ.ഈശോ (പ്രസിഡണ്ട്) അസി.വികാരി ജീവന് ജോണ്‍ (വൈസ് പ്രസിഡണ്ട്) എന്നിവരുടെയും ഷാജന് ജോര്‍ജ് (ജനറല്‍ കണ്‍വീനര്‍) തോമസ് മാത്യു (ജീമോന്‍ റാന്നി - കോ കണ്‍വീനര്‍) പ്രയര്‍ സെല്‍ - ടി.എ. മാത്യു (കണ്‍വീനര്‍) ഗ്രേസി ജോര്‍ജ് (കോ-കണ്‍വീനര്‍) പ്രോഗ്രാം (ജോജി ജേക്കബ്), സുവനീര്‍ - റെജി ജോര്‍ജ് (കണ്‍വീനര്‍) ഉമ്മന്‍ തോമസ് (കോ - കണ്‍വീനര്‍) ഫിനാന്‍സ് - പുളിന്തിട്ട ജോര്‍ജ് (കണ്‍വീനര്‍) വര്‍ഗീസ് ശാമുവേല്‍ (കോ കണ്‍വീനര്‍) ഫുഡ് - ജോണ്‍ ചാക്കോ (കണ്‍വീനര്‍), ഡാനിയേല്‍ സഖറിയാ (കോ കണ്‍വീനര്‍) മിഷന് ഇന്ത്യ/ലോക്കല്‍ മിഷന് - എബ്രഹാം ഇടിക്കുള (കണ്‍വീനര്‍), എബി മത്തായി (കോ കണ്‍വീനര്‍) റിസപ്ഷന് - രാജന് ഗീവര്‍ഗീസ് (കണ്‍വീനര്‍), ഷീല മാത്യൂസ് (കോ കണ്‍വീനര്‍) പബ്ലിക് റിലേഷന്‍സ്/മീഡിയ - എം.ടി.മത്തായി (കണ്‍വീനര്‍) ജോസഫ് വര്‍ഗീസ് (കോ കണ്‍വീനര്‍) ഗായകസംഘം - റോജിന്‍ ഉമ്മന്‍ (കണ്‍വീനര്‍), രേഖ എബ്രഹാം ( കോ കണ്‍വീനര്‍) എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്കി.
Photos attached in the google drive.