- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഇന്‍ഡോര്‍ സോക്കര്‍ മത്സരത്തില്‍ ഡാളസ് ഡൈനാമോസ് ചാമ്പ്യന്മാര്
ഡാളസ് :ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഇന്‍ഡോര്‍ സോക്കര്‍ മത്സരത്തില്‍ ഡാളസ് ഡൈനാമോസ് ചാമ്പ്യന്മാരായി ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരുവരും തുല്യ ഗോളുകള്‍ നേടിയതിനെ തുടര്‍ന്ന് നടന്ന ഷൂട്ട് ഔട്ടില്‍ എ എസ് എ ഡാളസിനെയാണ് ഡാലസ് ഡൈനാമോസ് പരാജയപ്പെടുത്തിയത്. ആഗസ്റ് 17ശനിയാഴ്ച മെസ്കീറ്റ് ഇന്‍ഡോര്‍ സോക്കര്‍ സ്റ്റേഡിയത്തില്‍ രാവിലെ 8 നു ആരംഭിച്ചു രാത്രി ഒമ്പതുവരെ നീണ്ട മത്സരങ്ങളില്‍ എട്ടു ടീമുകളാണ് ഏറ്റുമുട്ടിയത് വിജയികള്‍ക്ക് […]
ഡാളസ് :ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഇന്‍ഡോര്‍ സോക്കര്‍ മത്സരത്തില്‍ ഡാളസ് ഡൈനാമോസ് ചാമ്പ്യന്മാരായി ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരുവരും തുല്യ ഗോളുകള്‍ നേടിയതിനെ തുടര്‍ന്ന് നടന്ന ഷൂട്ട് ഔട്ടില്‍ എ എസ് എ ഡാളസിനെയാണ് ഡാലസ് ഡൈനാമോസ് പരാജയപ്പെടുത്തിയത്.
ആഗസ്റ് 17ശനിയാഴ്ച മെസ്കീറ്റ് ഇന്‍ഡോര്‍ സോക്കര്‍ സ്റ്റേഡിയത്തില്‍ രാവിലെ 8 നു ആരംഭിച്ചു രാത്രി ഒമ്പതുവരെ നീണ്ട മത്സരങ്ങളില്‍ എട്ടു ടീമുകളാണ് ഏറ്റുമുട്ടിയത് വിജയികള്‍ക്ക് ജോസഫ് ചാണ്ടി എവര്‍റോളിങ് ട്രോഫി പ്രസിഡന്റ് പ്രദീപനാഗനൂലില് ,ഷിജു അബ്രഹാം എന്നിവര്‍ കൈമാറി . അസോസിയേഷന് സെക്രട്ടറി മഞ്ജിത് കൈനിക്കര ,,ദീപക് മഠത്തില്‍ ,സുബി ഫിലിപ്പ് ,ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ നേത്രത്വം നല്കി .