- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്വാര്ഷിക കണ്വന്ഷന് 30 മുതല്‍ അറ്റ്ലാന്റായില്‍;പാസ്റ്റര്‍ കെ.ജെ. തോമസ് മുഖ്യ പ്രാസംഗികന്
ഫ്ളോറിഡ: ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്റെ 24 - മത് വാര്‍ഷിക കണ്വന്ഷന് ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അറ്റ്ലാന്റയില്‍ വെച്ച് നടത്തപ്പെടും. 30, 31 തീയതികളില്‍ വൈകിട്ട് 6 മുതല്‍ ഗുഡ് സമാരിറ്റന് അലൈന്‍ സ് ചര്‍ച്ചില്‍ (Good Samaritan Alliance Church, 711 Davis Rd, Lawrenceville, GA 30046 ) വെച്ച് കണ്വന്ഷന് നടക്കും. അനുഗ്രഹീത പ്രാസംഗികനും സുപ്രസിദ്ധ ഉണര്‍വ് പ്രഭാഷകനുമായ […]
ഫ്ളോറിഡ: ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്റെ 24 - മത് വാര്‍ഷിക കണ്വന്ഷന് ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അറ്റ്ലാന്റയില്‍ വെച്ച് നടത്തപ്പെടും. 30, 31 തീയതികളില്‍ വൈകിട്ട് 6 മുതല്‍ ഗുഡ് സമാരിറ്റന് അലൈന്‍ സ് ചര്‍ച്ചില്‍ (Good Samaritan Alliance Church, 711 Davis Rd, Lawrenceville, GA 30046 ) വെച്ച് കണ്വന്ഷന് നടക്കും. അനുഗ്രഹീത പ്രാസംഗികനും സുപ്രസിദ്ധ ഉണര്‍വ് പ്രഭാഷകനുമായ പാസ്റ്റര്‍ കെ.ജെ തോമസ് കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തും.
സെപ്റ്റംബര്‍ 1ന് ഞായറാഴ്ച അറ്റ്ലാന്റാ ഐ.പി.സി സഭയില്‍ (Atlanta IPC, 545 Rock Springs Rd, Lawrenceville, GA 30043) രാവിലെ 8.30 ന് സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. പൊതുയോഗം ദിവസവും വൈകിട്ട് 6.30 ന് ആരംഭിക്കും. പ്രെയ്സ് ആന്റ് വര്‍ഷിപ്പിന് റീജിയന് ക്വയര്‍ നേതൃത്വം നല്‍കും. യുവജന സമ്മേളനം, സഹോദരി സമ്മേളനം തുടങ്ങിയവ ശനിയാഴ്ച 10 മുതല്‍ 12.30 വരെ ഉണ്ടായിരിക്കും. സിസ്റ്റര്‍ സൂസന് തോമസ് (ബഹറിന്‍) സഹോദരി സമ്മേളനത്തില്‍ പ്രസംഗിക്കും.
റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. ജോണ്‍ കണ്വന്ഷന് ഉത്ഘാടനം നിര്‍വ്വഹിക്കും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ റോയി വാകത്താനം അധ്യക്ഷത വഹിക്കും. നിബു വെള്ളവന്താനം സ്വാഗതവും ഏബ്രഹാം തോമസ് നന്ദിയും അര്‍പ്പിക്കും. ഫ്ളോറിഡ, ജോര്‍ജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും കണ്‍വന്‍ഷനില്‍ സംബന്ധിക്കും.
റീജിയന് ഭാരവഹികളായി പാസ്റ്റര്‍ കെ.സി ജോണ്‍ (പ്രസിഡന്റ്), പാസ്റ്റര്‍ എ.സി ഉമ്മന്‍ (വൈസ് പ്രസിഡന്റ്),പാസ്റ്റര്‍ റോയി വാകത്താനം (സെക്രട്ടറി),
നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറര്‍), പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം, ജിം ജോണ്‍ മരത്തിനാല്‍ (ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍), രാജു പൊന്നോലില്‍ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
വുമണ്‍സ് മിനിസ്ടി ഫെലോഷിപ്പിന് സഹോദരിമാരായ ബീന മത്തായി (പ്രസിഡന്റ്), സാലി ഏബ്രഹാം (വൈസ് പ്രസിഡന്റ്), ബെറ്റ്സി വര്‍ഗീസ് (സെക്രട്ടറി), റേച്ചല്‍ രാജു (ട്രഷറാര്‍) എന്നിവരും യുവജന സമ്മേളനത്തിന് സുവിശേഷകന് സിബി ഏബ്രഹാം (പ്രസിഡന്റ്), റിജോ രാജു (സെക്രട്ടറി), ജെയ്സല്‍ ജേക്കബ് (ട്രഷറാര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
വാര്‍ത്ത: നിബു വെള്ളവന്താനം