- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിസി മിഡ് വെസ്റ്റ് റീജിയന് വാര്‍ഷിക കണ്വന്ഷന് ഡാളസില്‍
ഡാലസ് ന്മഐപിസി മിഡ് വെസ്റ്റ് റീജിയന് കണ്വന്ഷന് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ ഡാളസില്‍ , മെസ്കിറ്റിലെ ഷാരോന്‍ ഇവന്റ് സെന്ററില്‍ വച്ച് നടക്കും. പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസന്‍, പാസ്റ്റര്‍ ടി.ജെ. സാമുവല്‍, പാസ്റ്റര്‍ മൈക്ക് പാറ്റ്സ് , സഹോദരി ഷീബാ ചാള്‍സ് തുടങ്ങിയവര്‍ പ്രസംഗിക്കും. റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ ഷിബു തോമസ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ പി.വൈ.പി.എ. ടാലന്റ് […]
ഡാലസ് ന്മഐപിസി മിഡ് വെസ്റ്റ് റീജിയന് കണ്വന്ഷന് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ ഡാളസില്‍ , മെസ്കിറ്റിലെ ഷാരോന്‍ ഇവന്റ് സെന്ററില്‍ വച്ച് നടക്കും. പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസന്‍, പാസ്റ്റര്‍ ടി.ജെ. സാമുവല്‍, പാസ്റ്റര്‍ മൈക്ക് പാറ്റ്സ് , സഹോദരി ഷീബാ ചാള്‍സ് തുടങ്ങിയവര്‍ പ്രസംഗിക്കും. റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ ഷിബു തോമസ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ പി.വൈ.പി.എ. ടാലന്റ് കോമ്പറ്റീഷന്, 10 മുതല്‍ സഹോദരിമാര്‍ക്കുള്ള യോഗവും നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6:30നാണ് പൊതുയോഗം. ഞായറാഴ്ച രാവിലെ 9ന് നടക്കുന്ന ആരാധനയോടെ കണ്വന്ഷന് സമാപിക്കും. റീജിയനിലെ മറ്റു ദൈവദാസന്മാരും വിവിധ മീറ്റിങ്ങുകളില്‍ പ്രസംഗിക്കുന്നു. റീജിയന് കൊയര്‍ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കും.
ഐപിസിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്വെസ്റ്റ് റീജിയന്. 26 സഭകളുള്ള ഈ റീജിയന് ഡാലസ്, ഒക്ലഹോമ, ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കണ്‍വന്‍ഷനുകള്‍, സെമിനാറുകള്‍ ജീവകാരുണ്യ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു.
കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് റവ. ഷിബു തോമസ് (പ്രസിഡന്റ് ), റവ. ജയിംസ് എബ്രഹാം (വൈസ് പ്രസിഡന്റ്), റവ. കെ. വി. തോമസ് (സെക്രട്ടറി), ഫിന്നി സാം (ജോയിന്റ് സെക്രട്ടറി), ജോഷിന് ഡാനിയേല്‍ (ട്രഷറര്‍), ജനറല്‍ കൗണ്‍സില്‍ അംഗം ബാബു കൊടുന്തറ, മീഡിയ കോഓര്‍ഡിനേറ്റര്‍ ഫിന്നി രാജു ഹൂസ്റ്റണ്‍, മിഷന് കോഓര്‍ഡിനേറ്റര്‍ സാക്ക് ചെറിയാന്, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ കെ. വി. എബ്രഹാം. എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായ് ബന്ധപ്പെടുക: പ്രസിഡന്റ് പാസ്റ്റര്‍ ഷിബു തോമസ് (972-900 8578) സെക്രട്ടറി പാസ്റ്റര്‍ കെ. വി. തോമസ് (214-771-5683)