- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
കെ എല്‍ എസ്സ് അക്ഷരശ്ലോകസദസ്സ് ഡാലസ്സില്‍ വീണ്ടുമെത്തുന്നു
ഡാളസ് : ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9.30 നു (വടക്കെ അമേരിക്കന്‍ സെന്‍ട്രല്‍ സമയം), കേരളാ ലിറ്റററി സൊസൈറ്റി അക്ഷരശ്ലോകസദസ്സ് സംഘടിപ്പിക്കുന്നു. ഹൈബ്രിഡ് ആയി ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തില്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും പങ്കെടുക്കാവുന്നതാണ്.അമേരിക്കയിലും നാട്ടില്‍ നിന്നുള്ള അക്ഷരശ്ലോക പ്രേമികള്‍ പരിപാടിയില്‍ പങ്കുചേരും അക്ഷരശ്ലോകനിയമങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചാണ് പരിപാടി നടത്തുന്നത്. പ്രശസ്ത അക്ഷരശ്ലോക വിദഗ്ദനായ ശ്രീ. ഉമേഷ് നരേന്ദ്രന് (യുഎസ്എ) ഡാലസില്‍ എത്തിച്ചേര്‍ന്ന് പ്രധാന അവതാരകനാവും.ഒപ്പം അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന ശ്രീ കെ ശങ്കരനാരായണന് നമ്പൂതിരിയും സമ്മേളനത്തില്‍ […]
ഡാളസ് : ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9.30 നു (വടക്കെ അമേരിക്കന്‍ സെന്‍ട്രല്‍ സമയം), കേരളാ ലിറ്റററി സൊസൈറ്റി അക്ഷരശ്ലോകസദസ്സ് സംഘടിപ്പിക്കുന്നു. ഹൈബ്രിഡ് ആയി ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തില്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും പങ്കെടുക്കാവുന്നതാണ്.അമേരിക്കയിലും നാട്ടില്‍ നിന്നുള്ള അക്ഷരശ്ലോക പ്രേമികള്‍ പരിപാടിയില്‍ പങ്കുചേരും
അക്ഷരശ്ലോകനിയമങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചാണ് പരിപാടി നടത്തുന്നത്. പ്രശസ്ത അക്ഷരശ്ലോക വിദഗ്ദനായ ശ്രീ. ഉമേഷ് നരേന്ദ്രന് (യുഎസ്എ) ഡാലസില്‍ എത്തിച്ചേര്‍ന്ന് പ്രധാന അവതാരകനാവും.
ഒപ്പം അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന ശ്രീ കെ ശങ്കരനാരായണന് നമ്പൂതിരിയും സമ്മേളനത്തില്‍ നേരിട്ടു സന്നിഹിതനാകും.
അമേരിക്കയില്‍ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിദഗ്ദനായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വര്‍മ്മ, ബിന്ദു വര്‍മ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവര്‍ സൂം പ്ളാറ്റ് ഫോമില്‍ ഓണ്‍ലൈനായി പങ്കുചേരും.
കേരളത്തില്‍ നിന്ന് മറ്റനേകര്‍ക്കൊപ്പം ശ്രീ കെ.വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) അക്ഷരശ്ലോകകലാ പരിശീലകനായ ശ്രീ.എ.യു.സുധീര്‍കുമാറും (എറണാകുളം) അദ്ദേഹത്തിന്റെ ശിഷ്യകളായ ആരാധ്യ എസ് വാര്യരും ഗായത്രിയും പരിപാടിയില്‍ പങ്കെടുക്കും.
ഗാര്‍ലാന്‍ഡ് പബ്ളിക് ലൈബ്രറി ഹാളിലാണ് പരിപാടി നടക്കുന്നത്. മലയാളത്തനിമയോടെ അവതരിക്കപ്പെടുന്ന ഈ പ്രത്യേക സാഹിത്യപരിപാടിയില്‍ ഡാലസ്സിലെ മലയാള കാവ്യാസ്വാദകരെ ഗാര്‍ലന്റ് ലൈബ്രറിയിലേക്ക് (4845 Broadway Blvd, Garland TX 75043) നേരിട്ട് സ്വാഗതം ചെയ്യുന്നതായി കേരളാ ലിറ്റററി സൊസൈറ്റി സംഘാടകര്‍ അറിയിച്ചു.
സൂം ഐ ഡി: 854 3379 1401
പാസ്കോഡ്: 65755
തിയതി: ആഗസ്റ്റ് 17 ശനിയാഴ്ച
സമയം: രാവിലെ 9.30 am CST (ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകിട്ട് 8 pm)