മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ അണിയിച്ചൊരുക്കുന്ന ഈ വര്‍ഷത്തെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ചിട്ടയായ രീതിയില്‍ പുരോഗമിക്കുന്നതായി മാപ്പ് എക്‌സ്ര്‍ക്യൂട്ടീവ്‌സ് അറിയിച്ചു.

നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് ജനാധിപത്യത്തിന്റെ ജന്മനാടായ ഫിലഡല്‍ഫിയയില്‍ വര്‍ണ ജാതി ഭാഷ ഭേദമന്യേ sangamotsav'24 എന്ന് നാമകരണം ചെയ്ത ഈ മഹാ അഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച 3 മണിമുതല്‍ സിറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലെ തനത് കലാരൂപങ്ങള്‍ 150 ഇല്‍ പരം ആര്‍ട്ടിസ്റ്റുകള്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വേദിയില്‍ അണിയിച്ചൊരുക്കുന്നു. അതോടൊപ്പം മലയാളത്തിന്റെ തനത് കലാരൂപങ്ങളും.

ഈ മാമാങ്കത്തിനു മാറ്റു കൂട്ടാന്‍ മലയാളിത്തിന്റെ പ്രിയ സംവിധായകന്‍ ശ്രീ ബ്ലെസ്സിയും പങ്കെടുക്കുന്നു. ഈ ആഘോഷം വേറിട്ടൊരു അനുഭവമാക്കാന്‍ ഉള്ള അഹോരാത്ര പ്രയത്‌നത്തിലാണ് മാപ്പിന്റെ വിവിധ സബ് കമ്മിറ്റികള്‍. വാഴയിലയില്‍ വിളമ്പുന്ന രുചിയൂറിയ ഓണ സദ്യ ഇത്തവണത്തെ മറ്റൊരു പ്രത്യേകതയാണ്.
ഈ ആഘോഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മുഴുവന്‍ ലാഭവും വയനാട് പുനരുദ്ധാരണ പ്രവര്‍ത്തിനായി വിനിയോഗിക്കുമെന്ന് കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.

എല്ലാവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ജനറല്‍ സെക്രട്ടറി ബെന്‍സന്‍ വര്‍ഗീസ് പണിക്കര്‍, ട്രഷറാര്‍ ജോസഫ് കുരുവിള (സാജന്‍) എന്നിവര്‍ അറിയിച്ചു.