- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഞാന്‍ എന്തിന് ഭയപ്പെടണം ? അനീതിയ്ക്കും അഴിമതിയ്ക്കുമെതിരെ നിരന്തര പോരാട്ടം നടത്തും ! ഡോ.മാത്യു കുഴല്നാടന് എംഎല്‍എ
ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: കേരളത്തില്‍ ഒരു മാറ്റം അനിവാര്യമാണ്. ആ മാറ്റം ഉണ്ടാക്കുന്നതിനു പ്രവാസികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണ ആവശ്യമാണ്. ഭരണകൂടം നടത്തുന്ന അഴിമതിയ്ക്കും അനീതിയ്ക്കും എതിരെ എന്നും പോരാടിയിട്ടുള്ള ചരിത്രമാണ് എനിക്കുള്ളത്. അത് മുഖ്യമന്ത്രിയായാലും മന്ത്രിമാരായാലും നിര്‍ഭയനായി തുറന്നു പറയും, അതും എല്ലാ തെളിവുകളും നിരത്തി കൊണ്ട് ! എന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും. അത് നിയമസഭയിലായാലും പുറത്താണെങ്കിലും ! ഞാന്‍ എന്തിനു ഭയപ്പെടണം? അഭിഭാഷകന് എന്ന നിലയിലുള്ള തന്റെ നിയമ പരിജ്ഞാനവും […]
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: കേരളത്തില്‍ ഒരു മാറ്റം അനിവാര്യമാണ്. ആ മാറ്റം ഉണ്ടാക്കുന്നതിനു പ്രവാസികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണ ആവശ്യമാണ്. ഭരണകൂടം നടത്തുന്ന അഴിമതിയ്ക്കും അനീതിയ്ക്കും എതിരെ എന്നും പോരാടിയിട്ടുള്ള ചരിത്രമാണ് എനിക്കുള്ളത്. അത് മുഖ്യമന്ത്രിയായാലും മന്ത്രിമാരായാലും നിര്‍ഭയനായി തുറന്നു പറയും, അതും എല്ലാ തെളിവുകളും നിരത്തി കൊണ്ട് ! എന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും. അത് നിയമസഭയിലായാലും പുറത്താണെങ്കിലും ! ഞാന്‍ എന്തിനു ഭയപ്പെടണം? അഭിഭാഷകന് എന്ന നിലയിലുള്ള തന്റെ നിയമ പരിജ്ഞാനവും അനുഭവപരിചയവും എന്റെ പോരാട്ടത്തിന് ശക്തി പകരുന്നു !ചങ്കൂറ്റത്തോട് കൂടി തന്നെ തന്റെ പോരാട്ടങ്ങള്‍ തുടരുമെന്ന് യുവകേരളത്തിന്റെ പ്രതീക്ഷയും നിയമസഭയിലെ ഗര്‍ജിക്കുന്ന സിംഹവുമായ കോണ്‍ഗ്രസിന്റെ കരുത്തനായ മൂവാറ്റുപുഴ എംഎല്‍എ ഡോ.മാത്യു കുഴല്നാടന് ഹൂസ്റ്റണില്‍ തനിക്ക് ലഭിച്ച ആവേശോജ്വല സ്വീകരണത്തില്‍ മറുപടി പറഞ്ഞു.
ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഹൂസ്റ്റണില്‍ എത്തിയ മാത്യു കുഴല്നാടന് എംഎല്‍എയ്ക്കും ഫോമാ പ്രസിഡന്റായി ഉജ്ജ്വല വിജയം കൈവരിച്ച ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ) പ്രസിഡണ്ടും സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍ പ്രസിഡന്റുമായ ബേബി മണക്കുന്നേലിനും ഒരുക്കിയ സ്വീകരണ സമ്മേളനം പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യൂഎസ്എ (OICC USA) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെയും സൗത്ത് ഇന്ത്യന്‍ യൂഎസ് ചേംബര്‍ ഓഫ് കോമേഴ്സിന്റെയും (SIUCC) യുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സ്വീകരണ സമ്മേളനം ഓഗസ്റ്റ് 13 നു ചൊവ്വാഴ്ച വൈകിട്ട് 8:30 നു സ്റ്റാഫ്ഫോര്‍ഡിലുള്ള SIUCC കോര്‍പ്പറേറ്റ് ഓഫീസ് ഹാളില്‍ വച്ചാണ് നടന്നത്
വയനാട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൗനപ്രാര്ത്ഥനയോടെയാരുന്നു സമ്മേളന തുടക്കം.ഒഐസിസി യുഎസ്എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് വാവച്ചന് മത്തായി അധ്യക്ഷത വഹിച്ച സമ്മേളനം ഒഐസിസി ഗ്ലോബല്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍ ഉത്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട് സഖറിയ കോശി ആമുഖ പ്രസംഗം നടത്തി.എസ്ഐയുസിസി ജനറല്‍ സെക്രട്ടറി ജിജി ഓലിയ്ക്കന്‍ സ്വാഗതം ആശംസിച്ചു.
സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യൂ, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന് കെ .പട്ടേല്‍, SIUCC മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് കോളച്ചേരില്‍, ജോര്‍ജ് കാക്കനാട്ട്, ബോര്‍ഡംഗം ചാക്കോ തോമസ്, ഫോമാ മുന്‍ പ്രസിഡണ്ട് ശശിധരന് നായര്‍, പ്രവാസി കോണ്‍ഗ്രസ് നേതാവ് സാബു കൂവക്കാട്ടില്‍ തുടങ്ങിയവര്‍ ആശംസകളറിയിച്ച് സംസാരിച്ചു.
ഇരു സംഘടനകളെയും വകയായി എംഎല്‍എയ്ക്കും ബേബി മണക്കുന്നേലിനും ത്രിവര്‍ണ്ണ ഷാളുകളും പൊന്നാടകളും അണിയിച്ചു.ബേബി മണക്കുന്നേല്‍ മറുപടി പ്രസംഗത്തില്‍ ഫോമാ പ്രസിഡന്റായി വിജയിക്കുന്നതിന് സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞതിനോടൊപ്പം പ്രവാസികളുടെ ഏതു പ്രശ്നത്തിനും ഏതു സമയത്തും തന്നെ സമീപിക്കാവുന്നതാണെന്നും അടുത്ത ഫോമാ ഫാമിലി കോണ്‍ഫറന്‍സ് ഹൂസ്റ്റനില്വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ആ കോണ്‍ഫറണ്‍സില്‍ ഒരു മന്ത്രിയായി മാത്യു കുഴല്നാടന് സംബന്ധിക്കുമെന്നും മണക്കുന്നേല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
നിയമസഭയില്‍ മാത്രമല്ല കേരളത്തില്‍ തന്നെ വേറിട്ട ശബ്ദമായിരുന്ന പിടി തോമസിന്റെ വിയോഗ ശേഷം കേരളത്തിലെ കോണ്‍ഗ്രസിന് ദൈവം കനിഞ്ഞനുഗ്രഹിച്ച നല്കിയ വരദാനമാണ് കുഴല്നാടന് എന്ന് പ്രസംഗകരില്‍ പലരും ചൂണ്ടിക്കാട്ടി.
ഒഐസിസി യൂഎസ്എ റീജിയണല്‍ വൈസ് പ്രസിഡണ്ട് ബാബു കൂടത്തിനാലില്‍ നന്ദി അറിയിച്ചു.ഒഐസിസി യൂഎസ്എ നാഷനല്‍ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി എംസിയായി പ്രവര്‍ത്തിച്ച് പരിപാടികള്‍ നിയന്ത്രിച്ചു.രാത്രി 10:30 നു അവസാനിച്ച സമ്മേളനത്തിന് ശേഷം വിഭവ സമൃദ്ധമായ സിന്‍ഹ വിരുന്നും ഉണ്ടായിരുന്നു.