- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ഹ്യൂസ്റ്റന്‍ ഡോക്ടര്‍ മാത്യു കുഴല്നാടന് എംഎല്‍എക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്കി
എ. സി. ജോര്ജ്ഹൂസ്റ്റണ്: ഓഗസ്റ്റ് 15, വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാഹൗസ് ഓഡിറ്റോറിയത്തില്‍ വച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ഹൂസ്റ്റന്ചാപ്റ്റര് ആഭിമുഖ്യത്തില്‍ ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ പൗരാവലി ഡോക്ടര്‍ മാത്യുകുഴല്നാടന് എംഎല്‍എക്ക് ഉജ്ജ്വലമായ വരവേല്‍പ്പ് നല്കി. ഫോമാ, ഫൊക്കാന,വേള്‍ഡ് മലയാളി കൗണ്‍സില്‍, മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്ഹൂസ്റ്റന്, മലയാളി അസോസിയേഷന് സീനിയര്‍ സിറ്റിസണ്‍ ഫോറം, ഇന്ത്യപ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്‍ഡൊ അമേരിക്കന്‍ പ്രസ് ക്ലബ്,നേഴ്സസ് അസോസിയേഷന്, ഹൂസ്റ്റന്‍ ക്രിക്കറ്റ് അസോസിയേഷന്, ടെക്സാസ് കണ്‍സര്‍വേറ്റീവ് ഫോറം, കേരളാ […]
എ. സി. ജോര്‍ജ്
ഹൂസ്റ്റണ്‍: ഓഗസ്റ്റ് 15, വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാഹൗസ് ഓഡിറ്റോറിയത്തില്‍ വച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ഹൂസ്റ്റന്ചാപ്റ്റര് ആഭിമുഖ്യത്തില്‍ ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ പൗരാവലി ഡോക്ടര്‍ മാത്യുകുഴല്നാടന് എംഎല്‍എക്ക് ഉജ്ജ്വലമായ വരവേല്‍പ്പ് നല്കി. ഫോമാ, ഫൊക്കാന,വേള്‍ഡ് മലയാളി കൗണ്‍സില്‍, മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്ഹൂസ്റ്റന്, മലയാളി അസോസിയേഷന് സീനിയര്‍ സിറ്റിസണ്‍ ഫോറം, ഇന്ത്യപ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്‍ഡൊ അമേരിക്കന്‍ പ്രസ് ക്ലബ്,
നേഴ്സസ് അസോസിയേഷന്, ഹൂസ്റ്റന്‍ ക്രിക്കറ്റ് അസോസിയേഷന്, ടെക്സാസ് കണ്‍സര്‍വേറ്റീവ് ഫോറം, കേരളാ ഡിബേറ്റ് ഫോറം, കോതമംഗലം ക്ലബ്, സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്, കേരളാ ലിറ്റററി ഫോറം,തുടങ്ങിയ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഹൂസ്റ്റന്‍ പൗരാവലി സ്വീകരണസമ്മേളനത്തില്‍ എത്തിയിരുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റന്ചാപ്റ്റര് പ്രസിഡന്റ് തോമസ് ഒലിയാന്‍കുന്നേല്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ഷിബി റോയി (മല്ലു കഫെ റേഡിയോ) അവതാരകയായിരുന്നു.ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസും, മറ്റു വിവിധ സംഘടനകളും, ഹൂസ്റ്റന്മലയാളി പൗരാവലിയും തനിക്ക് നല്കുന്ന സ്നേഹ നിര്ഭരമായസ്വീകരണത്തിന് നന്ദി അര്‍പ്പിച്ചു കൊണ്ടാണ്, ഡോക്ടര്‍ മാത്യു കുഴല്നാടന്
പ്രസംഗം ആരംഭിച്ചത്. താന്‍ പ്രതിനിധാനം ചെയ്യുന്ന മൂവാറ്റുപുഴനിയോജകമണ്ഡലം നിവാസികളുടെ ആശംസയും അര്‍പ്പിക്കാന്‍ അദ്ദേഹം മറന്നില്ല.ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ഒരിക്കല്‍ക്കൂടെ ആചരിക്കുന്ന ഈവേളയില്‍, ഇന്ത്യക്ക്സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മഹത്തായആശയങ്ങളും ലക്ഷ്യങ്ങളും വച്ചുകൊണ്ടു തന്നെയായിരിക്കും തന്റെ രാഷ്ട്രീയപ്രവര്‍ത്തനം. പല കാരണങ്ങളാല്‍ ഇന്ത്യയില്‍ രാഷ്ട്രീയ പ്രവര്ത്തകരെഅവിടത്തെ ജനങ്ങള്‍ ഇപ്പോള്‍ വിശ്വാസത്തില്‍ എടുക്കാതായി. അവരെഒരിക്കലും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. ജനങ്ങളില്‍നിന്ന് രാഷ്ട്രീയക്കാരും,ജനപ്രതിനിധികളും അകന്നു വഴിമാറി ചിന്തിക്കുന്നത് കൊണ്ടുംപ്രവര്ത്തിക്കുന്നതു കൊണ്ടും മാത്രമാണ് ജനങ്ങള്‍ അപ്രകാരംഅഭിപ്രായപ്പെടുന്നത്. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ചില
ഭരണാധികാരികള്‍ ജനാധിപത്യത്തിന്റെ തന്നെ പഴുതുകളിലൂടെഏകാധിപതികളായി മാറിക്കൊണ്ടിരിക്കുന്നു. അവരില്‍ ചിലര്‍
ജനപ്രതിനിധികളോ ജനസേവകരോ അല്ലാതെ ജനത്തെ അടക്കി ഭരിക്കുന്ന ഒരുതരം
ഏകാധിപത്യ പ്രവണതകള്‍ പ്രകടിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരുപക്ഷേജനങ്ങള് ഇത്തരം ജനാധിപത്യത്തെയും, ഇത്തരം രാഷ്ട്രീയപ്രവര്ത്തകരെയുംവെറുക്കുന്നത്. എന്നാല്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വെറുക്കപ്പെടേണ്ടവരല്ല,എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരല്ല, പക്ഷേ കുറച്ചു പേര്അഴിമതിക്കാരായാല് അല്ലെങ്കില്‍ അഴിമതിയില്‍ മുങ്ങി കുളിച്ചാല്‍ അതിന്റെ പഴി പൊതുവേ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമാണൂ വന്നുചേരുക. ഒരുഎംഎല്‍എ ആയി മൂവാറ്റുപുഴകാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവും,ചുമതലകളും താന്‍ വളരെ സത്യസന്ധമായി തന്നെ, അച്ചടക്കമുള്ള ഒരുകോണ്ഗ്രസുകാരന് എന്ന നിലയില്‍ പ്രവര്‍ത്തിക്കും, നിറവേറ്റും.അഴിമതിക്കും, തെറ്റായ മാസപടി കൊള്ള വരുമാനങ്ങള്‍ക്കും എതിരെ ശബ്ദിക്കുംപോരാടും. തല്‍ഫലമായി താന്‍ നേരിടേണ്ടി വരുന്ന പകപോക്കല്‍ അല്ലെങ്കില്പ്രത്യാരോപണങ്ങളെയും താന്‍ ഭയക്കുന്നില്ല. ജനാധിപത്യത്തിന്റെ പേരില്‍ജനങ്ങളെ കൊള്ളയടിക്കുന്നവരുടെ കുല്സിത പ്രവര്‍ത്തനങ്ങളെ തടയാന്‍ താന്പരമാവധി ശ്രമിക്കും. ആ ദിശയില്‍ തനിക്ക് പൊതുജനങ്ങളില്‍ നിന്ന് കിട്ടുന്നപിന്തുണ വിലയേറിയത് തന്നെയാണ്. അതിന്റെ ഒരു ബഹിഷ്പുരണംഎന്നപോലെയാണ് അമേരിക്കന്‍ മലയാളികളും എന്നോട് കാണിക്കുന്ന ഈസ്നേഹവും വാത്സല്യവും.
സുദീര്‍ഘമായ ഡോക്ടര്‍ മാത്യു കുഴല്നാടന് എംഎല്എയുടെപ്രസംഗത്തിനുശേഷം യോഗത്തില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും അദ്ദേഹം
സമുചിതമായ മറുപടി പറയുകയുണ്ടായി. അദ്ദേഹത്തിന്റെനിയോജകമണ്ഡലത്തില് മൂവാറ്റുപുഴ നിര്‍മ്മല കോളേജിലും, അതുപോലെ
അദ്ദേഹത്തിന്റെ ഗ്രാമമായ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും "നിസ്കരിക്കാന്‍" സ്ഥാപനത്തില്‍ തന്നെ മുറിയുംസ്ഥലവും ആവശ്യപ്പെട്ടുകൊണ്ട് ചില വിദ്യാര്‍ത്ഥിനികള്‍ ഉണ്ടാക്കിയ പ്രശ്നങ്ങളെപറ്റിയും അദ്ദേഹം പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ വരുന്നത്പഠിക്കുവാന് അല്ലെങ്കില്‍ വിദ്യാഅഭ്യാസിക്കുവാന്‍ ആണല്ലോ. അല്ലാതെപ്രാര്ത്ഥിക്കുവാന് അല്ലല്ലോ. പിന്നെ മനസ്സുകൊണ്ട് ഏകാഗ്രമായി എപ്പോള്‍വേണമെങ്കിലും എവിടെവച്ചും പ്രാര്‍ത്ഥിക്കാമല്ലോ. പിന്നെ പ്രാര്ത്ഥിക്കുവാനുള്ളപ്രത്യേക സ്ഥലം അവനവന്റെ ദേവാലയങ്ങളോ, സ്വന്തം ഭവനങ്ങളോആയിരിക്കണം.ഒരു വന്‍ ദുരന്തം ഒഴിവാക്കാന്‍ സത്വരമായി മുല്ലപ്പെരിയാര്‍ ഡാം ഡികമ്മീഷന്ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിനുവേണ്ടി ഡോക്ടര്‍ മാത്യു വൈരമണ് അവതരിപ്പിച്ച പ്രമേയം ജനം കയ്യടിച്ചുപാസാക്കി. പ്രമേയം ഡോക്ടര്‍ മാത്യു കുഴല്‍നാടനു കൈമാറി.ടെക്സസിലെ, ഒരുപക്ഷെ അമേരിക്കയിലെ തന്നെ പ്രമുഖനായ മലയാളികര്ഷകന് ഡോക്ടര്‍ മാണി സ്കറിയ "രാമച്ചം" എന്ന ചെടി മണ്ണിനേയുംപ്രകൃതിയേയും ഒരുപരിധി വരെ എങ്ങിനെ സംരക്ഷിക്കും എന്ന വിഷയത്തെആധാരമാക്കി പ്രഭാഷണം നടത്തി. വയനാടിലുണ്ടായ വന്‍ദുരന്തത്തെ പറ്റിചിന്തിക്കുമ്പോള് അത് ഒഴിവാക്കാനായി മലയോരങ്ങളില്‍ വ്യാപകമായിരാമച്ചം' വച്ചു പിടിപ്പിക്കുന്നത് നന്നായിരിക്കുമെന്നു അഭിപ്രായപ്പെടുകയുണ്ടായി.അതു ഭൂമിയിലെ മണ്ണുറപ്പ്, സംതുലിതാവസ്ഥ മുതലായവ നിലനിര്ത്താന്സഹായകരമാണ്.
സ്റ്റാഫോര്‍ഡ് മേയര്‍ കെന്‍ മാത്യു, ജഡ്ജ് സുരേന്ദ്രന് പട്ടേല്‍, ജഡ്ജ് ജൂലീ മാത്യു,എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്തു. വിവിധ സംഘടനകളേയും,പ്രസ്ഥാനങ്ങളേയും പ്രതിനിധികരിച്ചുകൊണ്ട് ശശിധരന് നായര്‍, ബേബിമണക്കുന്നേല്, ടോം വിരിപ്പന്‍, ബിജു ഇട്ടന്‍, മൈസൂര്‍ തമ്പി, ജോയ്സാമുവല്,വര്ഗീ സ് രാജേഷ് മാത്യു, ജോര്‍ജ് കാക്കനാട്, ഫാന്സിമോള്പള്ളാത്തുമഠം, അനില്‍കുമാര്‍ ആറന്മുള, S.K. ചെറിയാന്, പൊന്നു പിള്ള,പൊടിയമ്മ പിള്ള, ജെയിംസ് വെട്ടിക്കനാല്‍, രാജേഷ് മാത്യു, ജോര്‍ജ് ജോസഫ്,ബേബി ഊരാളില്‍, ഷാജി എഡ്വേര്‍ഡ്, ഇന്നസെന്‍ഡ് ഉലഹന്നന്‍, ഡോക്ടര്മാത്യു കുഴല്നാടന് MLA യുടെ ഗ്രാമവാസിയും മുവാറ്റുപുഴ- പൈങ്ങോട്ടൂര്സ്വദേശിയുമായ ഈ റിപ്പോര്‍ട്ടര്‍ (എ.സി.ജോര്‍ജ്) തുടങ്ങിയവര്‍ വേദിയിലെത്തിആശംസകളര്പ്പിച്ചു.