ഫിലഡൽഫിയ: ഓർമാ ഇന്റർനാഷണൽ മദർ ലാന്റ് കൺവെൻഷൻ, 'ആസാദി ക അമൃതോത്സവ് സമാപനാഘോഷ ഭാഗമായി' ഓഗസ്റ്റ് 7 മുതൽ 12 വരെ കേരളത്തിൽ സമ്മേളിക്കും. വയനാടിന്റെ ഹൃദയസ്ഥാനമായ നടവയലിൽ സമ്മേളനക്കൊടി ഉയർത്തി, പാലാ പട്ടണത്തിൽ, പ്രശസ്തമായ ഹാളിൽ ഒരുക്കുന്ന, 'ഓർമാ മദർലാന്റ് നഗരിയിൽ വച്ച്', 'ഓർമാ ഇന്റർനാഷണൽ ഒറേറ്റർ ഓഫ് ദി ഇയർ' അവാർഡ് ജേതാക്കളെ കണ്ടെത്തി ആദരിക്കുന്നതോടെ, സമ്മേളനം സമാപിക്കും. തുടർന്ന്, 'ഓർമാ ഇന്റർനാഷണൽ ജൂനിയർ ഒറേറ്റർ ഓഫ് ദി ഇയർ' ജേതാക്കളെ നിർണ്ണയിക്കുന്നതിനുള്ള, 'ഓർമാ ഇന്റർ കോണ്ടിനന്റൽ ജൂനിയർ സ്പീച്ച് കണ്ടസ്റ്റിന്'', ഔദ്യോഗിക പ്രഖ്യാപനവും നടത്തും.

പ്രൈമറി സ്‌കൂൾ കുട്ടികൾക്കുള്ള പ്രസംഗ മത്സരമാണിത്. 2023 സെപ്റ്റംബർ 5ലെ അദ്ധ്യാപക ദിനം, ഒക്ടോബർ 2ലെ ഗാന്ധി ജയന്തി, നവംബർ 14ലെ ശിശു ദിനാഘോഷം എന്നീ പ്രധാന ആഘോഷങ്ങളെ ഉൾക്കൊള്ളിച്ചുള്ള മാസങ്ങളിലാണ് 'ഓർമാ ഇന്റർ കോണ്ടിനന്റൽ ജൂനിയർ സ്പീച്ച് കണ്ടസ്റ്റ്'' തുടരുക. വിവിധ രാജ്യങ്ങളിലെ മലയാളി മാതാ പിതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ്, ''ഓർമാ ഇന്റർ കോണ്ടിനന്റൽ ജൂനിയർ സ്പീച്ച് കണ്ടസ്റ്റ്'' സംഘടിപ്പിക്കുന്നത് എന്ന്, ഓർമാ ഇന്റർ നാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ് പറഞ്ഞു.

മുതിർന്ന മാധ്യമ പ്രവർത്തകൻ വിൻസന്റ് ഇമ്മാനുവെൽ, പ്രശസ്ത അറ്റേണി ജോസ് കുന്നേൽ, പ്രമുഖ റിയാൽറ്റർ ജോസഫ് തോമസ്(അപ്പു), മോട്ടിവേറ്റർ ഓർഗനൈസറും ആദ്ധ്യാപനുമായ ജോസ് തോമസ്, ഓർമാ ഇന്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർ ജോസ് ആറ്റുപുറം, ട്രഷറാർ റോഷിൻ പ്‌ളാമൂട്ടിൽ എന്നിവരുൾപ്പെടുന്ന സ്വാഗതസമിതീ യോഗത്തിൽ ഓർമാ ഇന്റർനാഷണൽ പ്രസിഡന്റ് ജോർജ് നടവയൽ അദ്ധ്യക്ഷനായിരുന്നു.

ഓർമാ ഇന്റർ നാഷണൽ ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ, ടാലന്റ് പ്രൊമോഷൻ ഫോറം സെക്രട്ടറി എബി ജോസ്, കേരളാ പ്രൊവിൻസ് പ്രസിഡന്റ് കുര്യാക്കോസ് മാണിവയലിൽ, പി ആർ ഓ സജി വാക്കത്തിനാൽ, പൊളിറ്റിക്കൽ അവയർനെസ്സ് ചെയർ റെജി മോൻ കുര്യാക്കോസ് (റിട്ട്. എസ് ഐ), ഷൈൻ ജോൺസൻ ( റിട്ടയേഡ് ഹെഡ്‌മിസ്ട്രസ്സ്, തേവര എസ് എച്ച് എച്ച് എസ്സ്), പ്രൊഫ.ഡോ. ഫ്രെഡ് മാത്യൂ ( വിസാറ്റ് എഞ്ചിനീയറിങ്ങ് കോളജ്), ചെസ്സിൽ ചെറിയാൻ ( ബിസിനസ്സ്മാൻ, കുവൈറ്റ്), എന്നിവരുടെ നേതൃത്വത്തിൽ, ഓർമാ ഇന്റർനാഷണൽ മദർ ലാന്റ് കൺവെൻഷനുള്ള കേരള വിഭാഗ സമിതി, കാര്യ പരിപാടികൾ ചിട്ടപ്പെടുത്തുന്നു.

ഓർമാ ഇന്റർ നാഷണൽ മദർ ലാന്റ് കൺവെൻഷനുള്ള ''പതാകാ പ്രയാണം', വയനാട്ടിലെ നടവയലിൽ നിന്നും, 'ലോകമേ തറവാട് എന്ന ദീപശിഖ കൈമാറ്റം' ബത്തേരിയിൽ നിന്നും, ഓഗസ്റ്റ് 4ന് ആരംഭിച്ച്, കേരളത്തിലെ വിവിധ ജില്ലകളിൽ സ്വീകരണം ഏറ്റു വാങ്ങി, ഓഗസ്റ്റ് 12ന്, പാലായിൽ, 'ഓർമാ മദർലാന്റ് നഗരിയിൽ' എത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓർമ ഇന്റർ നാഷണൽ പ്രൊവിൻസുകളിൽ നിന്നും ചാപ്റ്ററുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.

വിവിധ രംഗങ്ങളിൽ വിശ്വപ്രസിദ്ധരായ മലയാളി പ്രഗത്ഭർ അണിനിരക്കുന്ന വേദിയിൽ, 'ഓർമാ ഇന്റർനാഷണൽ ഒറേറ്റർ ഓഫ് ദി ഇയർ അവാർഡുകളും, വിവിധ പ്രശംസാ ഫലകങ്ങളും, ക്യാഷ് പ്രൈസുകളും ഓഗസ്റ്റ് 12ന് സമ്മാനിക്കും. ആഘോഷ സമിതിയുടെ അമേരിക്കൻ വിഭാഗം യോഗം ചേർന്ന് ആഘോഷ കാര്യക്രമങ്ങളുടെ ബ്ലൂ പ്രിന്റ് തയ്യാറാക്കി. കൂടുതൽ വിവരങ്ങൾക്ക്; www.ormaspeech.com