- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുചിമുറിയിലെ തകരാര്‍ ഷിക്കാഗോ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ഷിക്കോഗോ അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പത്ത് മണിക്കൂറോളം പറന്ന ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാറുകള്‍ മൂലമാണ് :വ്യാഴാഴ്ച വിമാനം തിരിച്ചിറക്കേണ്ടി വന്നതെന്ന് വിമാന കമ്പനി വിശദീകരിച്ചു. അതേസമയം വിമാനത്തിലെ നിരവധി ശുചിമുറികള്‍ തകരാറിലായതിനെ തുടര്‍ന്നാണ് പാതിവഴിയില്‍ തിരിച്ച് പറക്കേണ്ടി വന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഷിക്കാഗോ ഒആര്‍ഡി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിങ് 777-337 ഇആര്‍ വിഭാഗത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് പത്ത് മണിക്കൂറിലേറെ പറന്ന ശേഷം പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചിറങ്ങിയത്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിവയിലായി 340 സീറ്റുകളുള്ള ഈ വിമാനത്തില്‍ പത്ത് ശുചിമുറികളാണുള്ളത്. ഇവയില്‍ രണ്ടെണ്ണം ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ ഇവയില്‍ ഒരു ശുചിമുറി മാത്രമേ ഉപയോഗയോഗ്യമായിട്ടുണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍, മാര്‍ച്ച് ആറിന് ഷിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എ.ഐ 126 വിമാനം സാങ്കേതിക കാരണം കൊണ്ട് തിരിച്ചിറക്കി എന്നാണ് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. ഷിക്കാഗോയില്‍ ലാന്റ് ചെയ്തതിന് പിന്നാലെ യാത്രക്കാര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള ബദല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാര്‍ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുക്കുന്നപക്ഷം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുകയോ അല്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് യാത്ര പുനഃക്രമീകരിച്ച് നല്‍കുകയോ ചെയ്യുമെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
അപ്രതീക്ഷിത തിരിച്ചുവരവിനെത്തുടര്‍ന്ന്, എല്ലാ യാത്രക്കാരും ജീവനക്കാരും സാധാരണഗതിയില്‍ ഇറങ്ങി. ദുരിതബാധിതരായ യാത്രക്കാര്‍ക്ക് അവരുടെ അസൗകര്യം കുറയ്ക്കുന്നതിന് എയര്‍ ഇന്ത്യ താമസ സൗകര്യം ഒരുക്കി. യാത്രക്കാര്‍ എത്രയും വേഗം അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എയര്‍ലൈന്‍ ഒരു പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
യാത്രക്കാര്‍ക്ക് റദ്ദാക്കലുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടും വാഗ്ദാനം ചെയ്യുമെന്നും അവര്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ സൗജന്യ റീഷെഡ്യൂളിംഗും വാഗ്ദാനം ചെയ്യുമെന്നും എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു.