- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാലസില്‍ വാഹന പരിശോധനക്കിടെ വന്‍ മയക്കുമരുന്ന് വേട്ട; 2 പേര്‍ അറസ്റ്റില്‍
ഡാലസ്: ഡാലസിലെ വൈറ്റ് റോക്ക് ഏരിയയില്‍ നടന്ന ഒരു സാധാരണ ട്രാഫിക് പരിശോധനയ്ക്കിടെ ഒരു പൗണ്ടിനടുത്ത് കൊക്കെയ്നും മെത്താംഫെറ്റാമിനും ഡാലസ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി.
അമിത വേഗതയില്‍ വന്ന ഒരു ഗോള്‍ഡ് ജി എം സി യൂക്കോണ്‍ വാഹനത്തെയാണ് പോലീസ് തടഞ്ഞു നിര്‍ത്തിയത്. യാത്രക്കാരനായിരുന്ന ജീസസ് ജോണാത്തന്‍ ഗാര്‍സയെ , മോഷണക്കേസിലെ പരോള്‍ ലംഘനത്തിനുള്ള വാറന്റ് ഉണ്ടായിരുന്നതിനാല്‍ ആദ്യം അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് കൊക്കെയ്ന്‍ പിടികൂടി.
വാഹനമോടിച്ചിരുന്ന മോയിസസ് പെരസ് ജൂനിയറുടെ പക്കല്‍ സാധുവായ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ വാഹനം കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ സെന്റര്‍ കണ്‍സോളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് ശേഖരം (445.8 ഗ്രാം കൊക്കെയ്നും 47.7 ഗ്രാം മെത്താംഫെറ്റാമിന്‍സും).കണ്ടെത്തുകയും ചെയ്തു.
മോയിസസ് പെരസിനെതിരെ മയക്കുമരുന്ന് നിര്‍മ്മാണത്തിനും വിതരണത്തിനും അറസ്റ്റ് ചെറുത്തതിനും കേസെടുത്തു.



