ഫോര്‍ട്ട് വര്‍ത്ത്, ടെക്സാസ്: ഫോര്‍ട്ട് വര്‍ത്തിലെ ഒരു വീട്ടില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. ശനിയാഴ്ച രാവിലെയാണ് യുവതിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിക്കൊപ്പ താമസിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ 7:30-ഓടെയാണ്‌സംഭവത്തെക്കുറിച്ച് പോലീസിന് ലഭിച്ചത്.

യെഗര്‍ സ്ട്രീറ്റിലെ സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോള്‍, കിടക്കയില്‍ തലയ്ക്കും ശരീരത്തിന്റെ മുകള്‍ഭാഗത്തും വെടിയേറ്റ നിലയില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

യുവതിയോടൊപ്പം താത്കാലികമായി താമസിച്ചിരുന്ന ഒരാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.തുടര്‍ന്ന്, പടിഞ്ഞാറന്‍-മധ്യ ടെക്‌സാസില്‍ വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരയുടെയോ പ്രതിയുടെയോ പേര് പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല.