- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്റ്റിന്‍ വര്‍ഷിപ്പ് സെന്റര്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ 18 മുതല്‍
ഓസ്റ്റിന്‍ : ഓസ്റ്റിന്‍ വര്‍ഷിപ്പ് സെന്റര്‍ പത്താമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ 18 വെള്ളി മുതല്‍ 20 ഞായര്‍ വരെ ബാക്ക സെന്ററില്‍ (301 W Bagdad Ave, Round Rock, TX 78664 ) വെച്ച് നടത്തപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 7 ന് ആരംഭിക്കുന്ന ആത്മീയ സമ്മേളനം സീനിയര്‍ പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രഭാഷകന്‍ പാസ്റ്റര്‍ ഫെയ്ത്ത് ബ്ലസന്‍ (കേരളം) മുഖ്യ പ്രഭാഷണം നടത്തും.
18, 19 തീയതികളില്‍ വൈകിട്ട് 7 മുതല്‍ 9 വരെ പൊതുയോഗവും 20ന് ഞായറാഴ്ച രാവിലെ 10 മുതല്‍ സഭ ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ചര്‍ച്ച് ക്വയര്‍ ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍ 863.529.7423, ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് 512.287.1550
വാര്‍ത്ത: നിബു വെള്ളവന്താനം
Next Story