വാഷിംഗ്ടണ്‍ ഡി സി :പ്രസിഡന്റ് ജോ ബൈഡന്‍ മാപ്പ് നല്‍കിയ 1,500 ഓളം പേരില്‍ മീര സച്ച്‌ദേവ ഉള്‍പ്പെടെ അഞ്ചു ഇന്ത്യന്‍-അമേരിക്കക്കാരും ഉള്‍പ്പെടുന്നു.സമീപകാലത്ത് നടന്ന ഏറ്റവും വലിയ മാപ്പു നല്‍കുന്നതാണ് ഇത്.മീര സച്ച്‌ദേവ, ബാബുഭായ് പട്ടേല്‍, കൃഷ്ണ മോട്ടെ, വിക്രം ദത്ത, ഷെലിന്ദര്‍ അഗര്‍വാള്‍ എന്നിവരാണ് ഈ അഞ്ചു ഇന്ത്യന്‍-അമേരിക്കക്കാര്‍.

2012 ഡിസംബറില്‍, ഡോ. മീര സച്ച്ദേവയ്ക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷയും അവര്‍ നടത്തിയിരുന്ന മുന്‍ മിസിസിപ്പി കാന്‍സര്‍ സെന്ററിലെ തട്ടിപ്പിന് ഏകദേശം 8.2 മില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കാനും ഉത്തരവിട്ടു. അവര്‍ക്ക് ഇപ്പോള്‍ 63 വയസ്സായി.

2013-ല്‍ ആരോഗ്യ സംരക്ഷണ തട്ടിപ്പ് ഗൂഢാലോചന, മയക്കുമരുന്ന് ഗൂഢാലോചന, അനുബന്ധ വഞ്ചന, മയക്കുമരുന്ന് ലംഘനം എന്നിവയ്ക്ക് 26 കുറ്റങ്ങള്‍ ചുമത്തി ബാബുഭായ് പട്ടേലിനെ 17 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു

2013-ല്‍, 54 കാരനായ കൃഷ്ണ മോട്ടെ, 280 ഗ്രാമില്‍ കൂടുതല്‍ ക്രാക്ക് കൊക്കെയ്നും 500 ഗ്രാമില്‍ കൂടുതല്‍ കൊക്കെയ്നും വിതരണം ചെയ്തതിനും സഹായിയായും പ്രേരകനായും ക്രാക്ക് കൊക്കെയ്ന്‍ വിതരണം ചെയ്തതിനും ശിക്ഷിക്കപ്പെട്ടതിന് ശേഷം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.

മെക്സിക്കന്‍ മയക്കുമരുന്ന് സംഘടനയ്ക്കായി ദശലക്ഷക്കണക്കിന് ഡോളര്‍ വെളുപ്പിക്കാന്‍ പെര്‍ഫ്യൂം വിതരണ ബിസിനസ്സ് ഉപയോഗിച്ചതിന്റെ ഗൂഢാലോചന കുറ്റം കണ്ടെത്തിയതിനെത്തുടര്‍ന്ന് 63 കാരനായ വിക്രം ദത്തയെ 2012 ജനുവരിയില്‍ മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി 235 മാസത്തെ തടവിന് ശിക്ഷിച്ചത്

48കാരനായ ഷെലിന്ദര്‍ അഗര്‍വാളിന് 2017-ല്‍ നിയമവിരുദ്ധമായി ഒപിയോയിഡുകള്‍ നല്‍കിയതിനും ആരോഗ്യ പരിരക്ഷാ വഞ്ചനയ്ക്കും 15 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.അഗര്‍വാളിനോട് 6.7 മില്യണ്‍ ഡോളര്‍ പിഴയടക്കുന്നതിനും ഹണ്ട്സ്വില്ലിലെ ടര്‍ണര്‍ സ്ട്രീറ്റ് സൗത്ത് വെസ്റ്റിലുള്ള അദ്ദേഹത്തിന്റെ മുന്‍ ക്ലിനിക്കും ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു

അഹിംസാത്മക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 39 അമേരിക്കക്കാര്‍ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ മാപ്പ് നല്‍കുകയും മള്‍ട്ടി മില്യണ്‍ ഡോളര്‍ തട്ടിപ്പ് പദ്ധതികളില്‍ ശിക്ഷിക്കപ്പെട്ടവരുള്‍പ്പെടെ 1,500 ഓളം പേരുടെ ശിക്ഷ ഇളവ് ചെയ്യുകയും ചെയ്തു.