വാഷിംഗ്ടണ്‍ ഡിസി: അമാനവീയമായ ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രങ്ങളിലെ സാഹചര്യങ്ങള്‍ അവസാനിപ്പിക്കാനും, തടങ്കലില്‍ കഴിയുന്നവരുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുമായി കോണ്‍ഗ്രസ് പ്രതിനിധി പ്രമീള ജയപാല്‍ (ഡെമോക്രാറ്റ്, വാഷിംഗ്ടണ്‍) 'ഡിഗ്‌നിറ്റി ഫോര്‍ ഡിറ്റെയ്ന്‍ഡ് ഇമിഗ്രന്റ്സ് ആക്റ്റ്' എന്ന ബില്‍ അവതരിപ്പിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ബന്ധമുള്ള സ്വകാര്യ, ലാഭകേന്ദ്രീകൃത തടങ്കല്‍ കേന്ദ്രങ്ങളിലെ മോശം അവസ്ഥകളെ ജയപാല്‍ ശക്തമായി വിമര്‍ശിച്ചു.

പ്രമീള ജയപാലും പ്രതിനിധി ആദം സ്മിത്തും ചേര്‍ന്നാണ് ബില്‍ അവതരിപ്പിച്ചത്.ട്രംപ് ഭരണകൂടം തിരിച്ചെത്തിയ ശേഷം കുറ്റകൃത്യങ്ങള്‍ ചെയ്യാത്തവരെ ഭയാനകമായ സാഹചര്യങ്ങളില്‍ തടവിലാക്കുന്നത് വര്‍ധിച്ചതായി ജയപാല്‍ പറഞ്ഞു. ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങളില്‍ ആളുകളെ മോശം സാഹചര്യങ്ങളില്‍ പാര്‍പ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

നിലവില്‍ 66,000-ത്തിലധികം ആളുകള്‍ തടങ്കലിലുണ്ട്. ഇവരില്‍ 73 ശതമാനത്തിലധികം പേര്‍ക്ക് ക്രിമിനല്‍ കേസുകളില്ല. തിങ്ങിനിറഞ്ഞ സെല്ലുകള്‍, മതിയായ ഭക്ഷണം നല്‍കാതിരിക്കുക, ചികിത്സ നിഷേധിക്കുക തുടങ്ങിയ അമാനവീയ സാഹചര്യങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

നിര്‍ബന്ധിത തടങ്കല്‍ ഒഴിവാക്കുക,കുടുംബങ്ങളെയും കുട്ടികളെയും തടങ്കലില്‍ വെക്കുന്നത് നിരോധിക്കുകദുര്‍ബല ജനവിഭാഗങ്ങളെ (ഗര്‍ഭിണികള്‍, കുട്ടികളുടെ പ്രധാന സംരക്ഷകര്‍, രോഗികള്‍, LGBTQ വ്യക്തികള്‍, അഭയം തേടുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍) വിട്ടയക്കുന്നതിന് മുന്‍ഗണന നല്‍കുക,സ്വകാര്യ തടങ്കല്‍ കേന്ദ്രങ്ങളുടെ ഉപയോഗം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുക,കേന്ദ്രങ്ങളില്‍ പൗരാവകാശങ്ങള്‍ ഉറപ്പാക്കുന്ന നിലവാരം സ്ഥാപിക്കുക,മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ മുന്‍കൂട്ടി അറിയിക്കാതെയുള്ള പരിശോധനകള്‍ നടത്താന്‍ നിര്‍ബന്ധമാക്കുക.എന്നിവയാണ് .ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:ഡെമോക്രാറ്റ് പ്രതിനിധികളായ റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, ശ്രീ തണേദാര്‍ എന്നിവര്‍ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.