- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനി ഗ്രൂപ്പിനെതിരായ യുഎസ് കേസ്: നിയമക്കുരുക്കുകള്‍ നീങ്ങുന്നു

ന്യൂയോര്‍ക് :അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ (SEC) സിവില്‍ തട്ടിപ്പ് കേസില്‍ നോട്ടീസ് കൈപ്പറ്റാന്‍ ഗൗതം അദാനിയും അനന്തരവന്‍ സാഗര്‍ അദാനിയും സമ്മതിച്ചു. ഇതോടെ ഒരു വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന നിയമപരമായ തടസ്സങ്ങള്‍ നീങ്ങി കേസ് നടപടികള്‍ വേഗത്തിലാകും.
ഇന്ത്യയിലായിരുന്നതിനാല്‍ നോട്ടീസ് നേരിട്ട് നല്‍കാന്‍ കഴിയാത്തതായിരുന്നു കേസ് നീണ്ടുപോകാന്‍ കാരണം. ഇപ്പോള്‍ അഭിഭാഷകര്‍ വഴി നോട്ടീസ് സ്വീകരിക്കാന്‍ അദാനി കുടുംബം തയ്യാറായി.അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡുമായി ബന്ധപ്പെട്ട് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നും അഴിമതി മറച്ചുവെച്ചെന്നുമാണ് SEC-യുടെ സിവില്‍ കേസ്.
കോടതി അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍, ആരോപണങ്ങള്‍ക്കെതിരെ മറുപടി നല്‍കാന്‍ അദാനി ഗ്രൂപ്പിന് 90 ദിവസം വരെ സമയം ലഭിക്കും.സൗരോര്‍ജ്ജ കരാറുകള്‍ക്കായി 26.5 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്ന ക്രിമിനല്‍ കുറ്റവും ഇവര്‍ക്കെതിരെ നിലവിലുണ്ട്.എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് നേരത്തെ നിഷേധിച്ചിരുന്നു.


