- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെനറ്റര്‍ കോറി ബുക്കര്‍ അലക്‌സിസ് ലൂയിസുമായി വിവാഹനിശ്ചയം പ്രഖ്യാപിച്ചു
പിവാഷിംഗ്ടണ്‍ :ന്യൂജേഴ്സിയില്‍ നിന്നുള്ള .ഡെമോക്രാറ്റിക് നിയമസഭാംഗം, കോറി ബുക്കര്‍ 56,അലക്‌സിസ് ലൂയിസുമായി വിവാഹനിശ്ചയം പ്രഖ്യാപിച്ചു സെപ്റ്റംബര്‍ 2 ചൊവ്വാഴ്ച ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് അദ്ദേഹം സന്തോഷവാര്‍ത്ത പങ്കുവെച്ചത്
'അലക്‌സിസ് എന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ അനുഗ്രഹങ്ങളില്‍ ഒന്നാണ്,' അദ്ദേഹം കുറിച്ചു. തന്റെ ആന്തരിക ജീവിതത്തെ മെച്ചപ്പെടുത്താനും സ്‌നേഹിക്കുന്ന ഒരാളോടൊപ്പം ഒരു വീട് കെട്ടിപ്പടുക്കുന്നതിന്റെ സന്തോഷം കണ്ടെത്താനും അവള്‍ തന്നെ സഹായിച്ചെന്നും ബുക്കര്‍ വ്യക്തമാക്കി.
അലക്‌സിസ് ലൂയിസുമായുള്ള പ്രണയം ബുക്കര്‍ കഴിഞ്ഞ മാസമാണ് സ്ഥിരീകരിച്ചത്. നടി റൊസാരിയോ ഡോസനുമായി മൂന്ന് വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞതിന് ശേഷമാണ് അദ്ദേഹം പുതിയ ബന്ധം വെളിപ്പെടുത്തിയത്. വാഷിംഗ്ടണിലാണ് ഇരുവരും ഒരുമിച്ച് താമസിക്കുന്നത്.
Next Story