ഡാലസ്: ക്രൈസ്തവ ശുശ്രൂഷാ രംഗത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഡാലസ് സ്‌കൂള്‍ ഓഫ് തിയോളജി പൂര്‍വ്വ വിദ്യാര്‍ത്ഥി അസ്സോസിയേഷന്റെ (Alumni Association) ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം 2025 ഡിസംബര്‍ 28-ന് ഞായറാഴ്ച നടത്തപ്പെടും. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈകുന്നേരം 6:30-ന് സൂം പ്ലാറ്റ്ഫോം വഴിയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.

സമ്മേളനത്തിന്റെ മുഖ്യ വിഷയം 'Reignite the Vision and Mission Mindset' (ദര്‍ശനവും മിഷന്‍ മനോഭാവവും വീണ്ടും ജ്വലിപ്പിക്കുക) എന്നതാണ്. നിലവിലെ ലോക സാഹചര്യങ്ങളില്‍ ശുശ്രൂഷയുടെ പ്രസക്തി പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കാനും, അവരുടെ ശുശ്രൂഷാ മേഖലകളിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും ഈ സംഗമം വേദിയാകും. ഡാലസ് സ്‌കൂള്‍ ഓഫ് തിയോളജിയില്‍നിന്നു ലഭിച്ച പരിശീലനവും അറിവും ലോകമെമ്പാടുമുള്ള സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അനുഭവങ്ങള്‍ പങ്കുവെക്കാനുമുള്ള അസുലഭ അവസരം കൂടിയാണിത്.

സമ്മേളനത്തില്‍ പ്രശസ്ത പ്രാസംഗികനും ദൈവശാസ്ത്രജ്ഞനുമായ പാസ്റ്റര്‍ ടിങ്കു തോംസണ്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. അദ്ദേഹത്തിന്റെ പ്രഭാഷണം ശുശ്രൂഷകര്‍ക്ക് പുതിയ ദിശാബോധം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൂടാതെ പാസ്റ്റര്‍മാരായ, ഡോ. എബ്രഹാം തോമസ്, ഡോ. ജോസഫ് ഡാനിയേല്‍, ഡോ. തോമസ് മുല്ലക്കല്‍ എന്നിവരും വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കും.

സുവിശേഷ താല്‍പ്പര്യമുള്ളവര്‍ക്കും, മിഷനറി പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവര്‍ക്കും സൂം വഴി നേരിട്ട് സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ്. സൂം ഐഡി: 874 3766 0854. മീറ്റിംഗിന് പാസ്വേര്‍ഡ് ആവശ്യമില്ല. വിവിധ രാജ്യങ്ങളിലായി ശുശ്രൂഷിക്കുന്ന നിരവധി DST പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് , പാസ്റ്റര്‍ തോമസ് ജോണ്‍ (214) 500-8566, സജിത്ത് സ്‌കറിയാ (516) 547-3363, ബാബു പി സൈമണ്‍ (214) 735 -3999 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.