- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ലോറിഡയിലെ വന്‍ തീപിടുത്തത്തില്‍ ദമ്പതികളും നാല് കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

ഫ്‌ലോറിഡ: ഫെബ്രുവരി 17 ചൊവ്വാഴ്ച ഫ്‌ലോറിഡയിലെ ഒരു വീട്ടിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ദമ്പതികളും നാല് കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. പുലര്‍ച്ചെ ഏഴ് മണിയോടെ 'ഓള്‍ഡ് ടൗണിലാണ്' ദാരുണമായ ഈ സംഭവം നടന്നത്.
ചാര്‍ളി 'ജെല്ലി റോള്‍' പിന്നര്‍ ജൂനിയര്‍, ഭാര്യ ലോറി, ഇവരുടെ നാല് മക്കള്‍ (പ്രായം: 11, 7, 3, ഒരു വയസ്സില്‍ താഴെ).എന്നിവരാണ് മരിച്ചവര്‍
പുലര്‍ച്ചെ 6:45-ഓടെ തീ പടരുന്നത് കണ്ട് ബന്ധുക്കളും നാട്ടുകാരും ഓടിക്കൂടിയെങ്കിലും വീട് പൂര്‍ണ്ണമായും അഗ്‌നിക്കിരയായിരുന്നു.തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഡിക്‌സി കൗണ്ടി ഷെരീഫ് ഓഫീസും ഫയര്‍ ഫോഴ്‌സും അന്വേഷണം നടത്തിവരികയാണ്.
ഞങ്ങളുടെ കൗണ്ടിയില്‍ നടന്ന ഈ ദുരന്തത്തില്‍ അതീവ ദുഃഖമുണ്ട്. ഇതൊരു ഹൃദയഭേദകമായ സംഭവമാണ്,' എന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.മരിച്ചവരുടെ കുടുംബത്തെ സഹായിക്കാന്‍ പ്രദേശത്തെ പള്ളികളും പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളും ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.


