- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എസില്‍ 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഡ്രൈവിംഗ് നിയമം ജൂലൈ 2025 മുതല്‍
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, 70 വയസ്സും അതിനു മുകളിലുള്ളവരുടെയും ഡ്രൈവിംഗ് ശേഷി വിലയിരുത്തുന്നതിന് പുതിയ നിയമം യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നടപ്പിലാക്കുന്നു. 2025 ജൂലൈ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ ഏകദേശം 48 ദശലക്ഷത്തോളം വരുന്ന മുതിര്‍ന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് റോഡ് സുരക്ഷയും മുതിര്‍ന്ന പൗരന്മാരുടെ ഡ്രൈവിംഗ് സ്വാതന്ത്ര്യവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഈ നിയമം കൊണ്ടുവരുന്നത്.
പുതിയ നിയമം അനുസരിച്ച്, മുതിര്‍ന്ന ഡ്രൈവര്‍മാര്‍ക്ക് നിരവധി മാറ്റങ്ങള്‍ വരും. ഓരോ ലൈസന്‍സ് പുതുക്കുമ്പോഴും നിര്‍ബന്ധിത കാഴ്ച പരിശോധന നടത്തണം. വൈദ്യപരമായ കാരണങ്ങളാല്‍ ആവശ്യപ്പെട്ടാല്‍ വൈജ്ഞാനിക പരിശോധന (Cognitive Testing) യ്ക്കും വിധേയരാകണം. കൂടാതെ, 87 വയസ്സ് മുതലുള്ളവര്‍ക്ക് വര്‍ഷം തോറും വാര്‍ഷിക ഡ്രൈവിംഗ് ടെസ്റ്റ് നിര്‍ബന്ധമാക്കും. ഇതുകൂടാതെ, ചില മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡ്രൈവിംഗ് നിയന്ത്രണങ്ങളോ ബദല്‍ ഗതാഗത മാര്‍ഗ്ഗങ്ങളോ നേരിടേണ്ടി വന്നേക്കാം.
ഈ നിയമം ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതിയിലായിരിക്കും നടപ്പിലാക്കുക. അതിനാല്‍, ഡ്രൈവര്‍മാര്‍ തങ്ങളുടെ പ്രാദേശിക ഡി.എം.വി. (Department of Motor Vehicles) നിയമങ്ങള്‍ പരിശോധിച്ച് മുന്‍കൂട്ടി തയ്യാറെടുക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഈ മാറ്റങ്ങള്‍ മുതിര്‍ന്ന ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റോഡപകടങ്ങള്‍ കുറയ്ക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.