നോര്‍ത്ത് കരോളിന:സ്റ്റോക്കുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കായി തയ്യാറാക്കിയ ഒരു പുതുമയുള്ള ആപ്പ് ആണ് FinChirp. ലോകമെമ്പാടും നടക്കുന്ന വിപണിയിലെ മാറ്റങ്ങള്‍, കമ്പനികളിലെ വിലയിടിവുകള്‍, സാമ്പത്തിക വാര്‍ത്തകള്‍ തുടങ്ങിയ വിവരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും വിലയിരുത്താനും സഹായിക്കുന്നതാണ് ഈ ആപ്പ്.

FinChirp എന്നത് Artificial Intelligence (AI) അടിസ്ഥാനമാക്കിയുള്ളതാണ്. നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോയിലുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ഈ ആപ്പ് സ്വയം വിശകലനം ചെയ്ത് 40 മുതല്‍ 50 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ചെറു ''ചിര്‍പ്പുകള്‍'' (Chirps) ആയി അവതരിപ്പിക്കുന്നു.

അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലെ Charlotte ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മലയാളി സംരംഭമാണ് FinChirp. ഈ ആപ്പിന് പിന്നില്‍ Charlotte (USA), Edmonton (Canada), London (UK) എന്നീ നഗരങ്ങളില്‍ നിന്നുള്ള നാല് മലയാളി IT എഞ്ചിനീയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിച്ച് വിവരങ്ങള്‍ കേള്‍ക്കാന്‍ കഴിയും.

ആദ്യ ഘട്ടത്തില്‍ New York Stock Exchange (NYSE), NASDAQ എന്നിവയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 8,000-ത്തിലധികം കമ്പനികളുടെ പ്രധാനപ്പെട്ട വിവരങ്ങളാണ് FinChirp വായിച്ചു തരുന്നത്. ഉടന്‍ തന്നെ മറ്റ് രാജ്യങ്ങളിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ വിവരങ്ങളും ഉള്‍പ്പെടുത്താനാണ് ടീമിന്റെ പദ്ധതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.myfinchirp.com

സന്ദര്‍ശിക്കുകയോ info@myfinchirp.com

എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. FinChirp ആപ്പ് നിലവില്‍ Google Play Store-ലും iOS App Store-ലും നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

സ്റ്റോക്ക് വിപണിയിലെ മാറ്റങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതിലൂടെ നിക്ഷേപകരെ കൂടുതല്‍ ബോധവാന്മാരാക്കുകയാണ് FinChirp-ന്റെ ലക്ഷ്യം. ഈ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന നാല് മലയാളി എഞ്ചിനീയര്‍മാര്‍, ലോകവിപണിയില്‍ മലയാളികളുടെ സാങ്കേതിക കഴിവിനും സൃഷ്ടിപരമായ നവീകരണശേഷിക്കും ഒരു പുതിയ അടയാളമായി FinChirp-നെ ഉയര്‍ത്തിയിരിക്കുന്നു.