ഒക്ലഹോമ :ക്രിസ്മസ് രാവില്‍ ഒക്ലഹോമയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ എസ്യുവി ഒഴുക്കില്‍പ്പെട്ട് എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ കാണാതായി, അച്ഛന്‍ മരിച്ചു.ഒക്ലഹോമയിലെ ഡ്യൂറന്റില്‍ നിന്നുള്ള ഹൈസ്‌കൂള്‍ പരിശീലകനായ വില്‍ റോബിന്‍സനാണു മരിച്ചത് . മറ്റ് നാല് കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

ഒഴുക്കില്‍പ്പെട്ട് കാണാതായ 8 വയസുകാരി ഒക്ലഹോമ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ ബുധനാഴ്ചയും തുടര്‍ന്നു. ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന എസ്യുവി റോഡ്വേ വിട്ടു, യുഎസ് 75, ടെയ്ലര്‍ സ്ട്രീറ്റിന് സമീപമുള്ള ഒരു ഡ്രെയിനേജ് കുഴിയില്‍ കുടുങ്ങി, ശക്തമായ ഒഴുക്കില്‍ പെട്ടാണ് ദാരുണസംഭവം.ഷെര്‍മന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അനുസരിച്ച്, രാവിലെ 9:30 ഓടെയാണ് വാഹനാപകടം ഉണ്ടായത്, ആറ് യാത്രക്കാരാണ് അകത്ത് ഉണ്ടായിരുന്നത്

കുട്ടിയെ കണ്ടെത്തുന്നതില്‍ സഹായിക്കുന്നതിന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് സ്റ്റേറ്റ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ക്ക് അംഗീകാരം നല്‍കി.