- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ക്കിംഗ് തകരാര്‍: 2.7 ലക്ഷം ഫോര്‍ഡ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു
മിഷിഗണ്‍: പാര്‍ക്കിംഗ് സംവിധാനത്തിലെ ഗുരുതരമായ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനായി 2,70,000-ത്തിലധികം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് തിരിച്ചുവിളിക്കുന്നു. വാഹനം പാര്‍ക്കിംഗ് മോഡിലേക്ക് മാറ്റിയാലും കൃത്യമായി ലോക്ക് ആകാത്തതിനാല്‍ വാഹനം തനിയെ ഉരുണ്ടുനീങ്ങാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തെലിനെ തുടര്‍ന്നാണ് ഈ നടപടി.
2022-2026 കാലയളവിലെ F-150 ലൈറ്റ്നിംഗ് (F-150 Lightning), 2024-2026 മോഡല്‍ മസ്റ്റാംഗ് മാക്-ഇ (Mustang Mach-E), 2025-2026 മോഡല്‍ മാവെറിക് (Maverick) എന്നീ വാഹനങ്ങളെയാണ് പ്രധാനമായും ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നത്.
വാഹനത്തിലെ ഇന്റഗ്രേറ്റഡ് പാര്‍ക്ക് മോഡ്യൂളിലെ (Integrated Park Module) സോഫ്റ്റ്വെയര്‍ തകരാറാണ് വില്ലന്‍. ഡ്രൈവര്‍ പാര്‍ക്കിംഗ് ഗിയറിലേക്ക് മാറ്റിയാലും ചിലപ്പോള്‍ വാഹനം സുരക്ഷിതമായി ലോക്ക് ആകില്ല.
ഈ തകരാര്‍ പരിഹരിക്കുന്നതിനായി സൗജന്യമായി സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്തു നല്‍കുമെന്ന് ഫോര്‍ഡ് അറിയിച്ചു. ഡീലര്‍ഷിപ്പുകള്‍ വഴിയോ റിമോട്ട് അപ്ഡേറ്റ് വഴിയോ ഇത് ലഭ്യമാക്കും.
വാഹനം തനിയെ ഉരുണ്ടുനീങ്ങുന്നത് വലിയ അപകടങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായേക്കാം. എന്നാല്‍ ഇതുവരെ ഇതുമായി ബന്ധപ്പെട്ട അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.
വാഹന ഉടമകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോര്‍ഡ് കസ്റ്റമര്‍ സര്‍വീസുമായോ 1-866-436-7332 അടുത്തുള്ള ഡീലര്‍ഷിപ്പുമായോ ബന്ധപ്പെടാവുന്നതാണ്.




