വാഷിംഗ്ടണ്‍: എയര്‍ബാഗിലെ തകരാറും ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി 6 ലക്ഷത്തിലധികം കാറുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നതായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് അറിയിച്ചു. അമേരിക്കന്‍ വിപണിയിലെ കാറുകളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുന്നത്.

ഏകദേശം 5.6 ലക്ഷം ഹ്യുണ്ടായ് പാലിസേഡ് (Palisade) മോഡലുകളിലാണ് എയര്‍ബാഗ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. അപകടസമയത്ത് മൂന്നാം നിരയിലെ യാത്രക്കാര്‍ക്കുള്ള എയര്‍ബാഗുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് കണ്ടെത്തല്‍. 2020 മുതല്‍ 2025 വരെയുള്ള മോഡലുകളെയാണ് ഇത് ബാധിക്കുന്നത്.

സോഫ്റ്റ്വെയര്‍ പ്രശ്‌നം കാരണം ഡാഷ്ബോര്‍ഡിലെ സ്പീഡോമീറ്റര്‍ അടക്കമുള്ള വിവരങ്ങള്‍ കാണിക്കുന്ന ഡിസ്പ്ലേ പാനല്‍ (Instrument Panel) പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഏകദേശം 41,000-ത്തോളം വാഹനങ്ങളില്‍ ഈ പ്രശ്‌നമുണ്ട്.

പാലിസേഡിന് പുറമെ ട്യൂസോണ്‍ (Tucson), സാന്താ ക്??? (Santa Cruz), സാന്താ ഫേ (Santa Fe), അയോണിക് 5 (Ioniq 5), കൊന (Kona), സൊനാറ്റ (Sonata) എന്നീ മോഡലുകളിലെ 2025-2026 വര്‍ഷത്തെ വാഹനങ്ങളെയും ഈ തകരാര്‍ ബാധിച്ചിട്ടുണ്ട്.

തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഇതിനായി ഉടമകള്‍ക്ക് മാര്‍ച്ച് മാസം മുതല്‍ അറിയിപ്പ് ലഭിച്ചു തുടങ്ങും. സോഫ്റ്റ്വെയര്‍ പ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍ (OTA) വഴിയോ ഡീലര്‍ഷിപ്പുകള്‍ വഴിയോ പരിഹരിക്കാം.

ഹ്യുണ്ടായ് ഉടമകള്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റില്‍ വാഹനത്തിന്റെ VIN (Vehicle Identification Number) നല്‍കി തങ്ങളുടെ കാര്‍ ഈ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.