- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.പി.സി കുടുംബ സംഗമം:ആത്മീയ ആരാധന നയിക്കുവാന്‍ പ്രമുഖ വര്‍ഷിപ്പ് ക്വയറുകള്‍ എത്തിച്ചേരും
ന്യുയോര്‍ക്ക്: കാനഡയിലെ എഡ്മന്റണ്‍ റിവര്‍ ക്രീ റിസോര്‍ട്ടില്‍ ജൂലൈ 17 മുതല്‍ 20 വരെ നടത്തപ്പെടുന്ന ഇരുപതാമത് ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സില്‍, നോര്‍ത്ത് അമേരിക്കയിലെ വിവിധ സഭകളില്‍ നിന്നും റീജിയനുകളില്‍ നിന്നുമുള്ള വര്‍ഷിപ്പ് ക്വയറുകള്‍ ആത്മീയ സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കുവാന്‍ എത്തിച്ചേരും.
ആയിരക്കണക്കിന് യുവജനങ്ങളെ സംഗീതത്തിലൂടെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന പ്രശസ്ത സംഗീതജ്ഞനും പ്രമുഖ ഗായകനുമായ ഷെല്‍ഡന്‍ ബങ്കാരയും ഇംഗ്ലീഷ്, ഹിന്ദി സെഷനുകളില്‍ ഗാനങ്ങള്‍ ആലപിക്കും. ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകര്‍ കോണ്‍ഫ്രന്‍സിന്റെ വിവിധ സെക്ഷനുകളില്‍ ആരാധന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ഗാന ശുശ്രൂഷകളില്‍ പങ്കാളികളാകുവാന്‍ താല്പര്യപ്പെടുന്നവര്‍ എത്രയും വേഗത്തില്‍ മ്യൂസിക് കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഒരുക്കത്തോടെ കടന്നു വരുന്ന ദൈവമക്കള്‍ക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേല്ക്കാതെ ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത് ആത്മ നിറവില്‍ ആരാധിക്കുവാന്‍ സാധിക്കുന്ന ഗാനങ്ങളാണ് എല്ലാ സെക്ഷനുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ മ്യൂസിക് കോര്‍ഡിനേറ്റര്‍മാരായ വര്‍ഗീസ് പി. മാത്യുവിന്റെയും, ജോണ്‍സ് ഉമ്മന്റെയും നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാഷണല്‍ ക്വയര്‍ ടീമിന് പരിശീലനം നല്‍കുന്നതായിരിക്കും.
കോണ്‍ഫന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ സാം വര്‍ഗീസ്, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ഫിന്നി എബ്രഹാം, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ഏബ്രഹാം മോനീസ് ജോര്‍ജ്, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ റോബിന്‍ ജോണ്‍, നാഷണല്‍ വുമണ്‍സ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സൂസന്‍ ജോണ്‍സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ച് നടന്നുവരുന്നത്.
കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോണ്‍ഫ്രന്‍സ് വെബ്സൈറ്റ് (www.ipcfamilyconference.org) വഴി രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വര്‍ഷിപ്പ് കോര്‍ഡിനേറ്റേഴ്‌സ് -
വര്‍ഗീസ് പി മാത്യു
- 310 422 9490
ജോണ്‍സ് ഉമ്മന്‍
- 972 757 8971
സ്റ്റെഫിന്‍ ബാബു
- 867 668 1996
ഫിജോ ജോഷ്വാ
- 780 850 9081