- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോര്‍ട്ട് വര്‍ത്ത് പോലീസ് ഓഫീസറെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ്: യുവതിക്ക് ജീവപര്യന്തം തടവ്

ഫോര്‍ട്ട് വര്‍ത്ത്: 2024-ല്‍ ഡ്യൂട്ടിക്കിടെ ഫോര്‍ട്ട് വര്‍ത്ത് പോലീസ് സര്‍ജന്റ് ബില്ലി റാന്‍ഡോള്‍ഫിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ 26-കാരിയായ ഡി ഔജാലെ ഇവാന്‍സിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തിങ്കളാഴ്ച ടാരന്റ് കൗണ്ടി കോടതിയിലാണ് ശിക്ഷാവിധി ഉണ്ടായത്.
2024 ഓഗസ്റ്റ് 12-ന് ഐ-35 ഡബ്ല്യു (I-35W) ഹൈവേയില്‍ മറ്റൊരു അപകടസ്ഥലത്ത് ട്രാഫിക് നിയന്ത്രിക്കുകയായിരുന്നു 29 വര്‍ഷത്തെ സര്‍വീസുള്ള ബില്ലി റാന്‍ഡോള്‍ഫ്. ഈ സമയത്ത് തെറ്റായ ദിശയില്‍ അമിതവേഗതയില്‍ വന്ന ഇവാന്‍സിന്റെ കാര്‍ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടസമയത്ത് ഇവാന്‍സ് കമിഞ്ഞ മദ്യപിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. 10 ഷോട്ട് ടെക്വില കഴിച്ചിരുന്നതായി അവര്‍ സമ്മതിച്ചിരുന്നു. രക്തപരിശോധനയില്‍ മദ്യത്തിന്റെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് വ്യക്തമായി.
മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 30 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിയ ശേഷമേ ഇവര്‍ക്ക് പരോളിന് അപേക്ഷിക്കാനാവൂ.
'നമ്മുടെ സമൂഹത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് ബില്ലി റാന്‍ഡോള്‍ഫ് കൊല്ലപ്പെട്ടത്. ഇത്തരം പ്രവൃത്തികള്‍ക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട്,' എന്ന് ടാരന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് വ്യക്തമാക്കി. ഇതിനുമുന്‍പും മറ്റൊരു ക്രിമിനല്‍ കേസില്‍ ഇവാന്‍സ് പ്രൊബേഷനിലായിരുന്നു.


